” അതിനെന്നാ …നീ അതൊന്നും പറയണ്ട കാര്യമേയില്ല..പക്ഷെ അക്കാ …അക്കാ സമ്മതിക്കുമോ ? അവരോന്നാമതേ ആരെയും ബുദ്ധിമുട്ടിക്കാതെ …”
അവന്‍ തന്ന കടല ഞാന്‍ കൊറിച്ചു കൊണ്ടാലോചിച്ചു ..എന്തിനാവും റോജി അങ്ങനെ ആവശ്യപ്പെട്ടത് ? പിള്ളേര്‍ക്കും ബോറടിക്കുന്നുണ്ടാവും ..ബന്ധുക്കളായി ആരുമില്ലല്ലോ ..വരാനും പോകാനും ..പോയി നില്‍ക്കാനും ..കഴിഞ്ഞ ലീവിന് ഞാനും ഒന്നലോചിച്ചതാ അക്കാ വരുന്നില്ലെങ്കില്‍ പിള്ളേരെ കൊണ്ട് പോയാലോ എന്ന് …പിന്നെ അക്ക തനിച്ചാവുമല്ലോ എന്നോര്‍ത്ത് അത് വേണ്ടാന്നു വെച്ചു… ഭക്ഷണവും കിടപ്പാടവും ഒക്കെയുണ്ടെങ്കിലും അതിലും
