പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Posted by

‘ കാളി .. നമുക്കൊരു വണ്ടി വേണം .. പുതുസ് … ഉന്‍ പേരിലെ വാങ്ങിക്കോ ..വാടക തരും .. ഫസ്റ്റ് അടക്കാനുള്ള ഡൌണ്‍ പെയ്മെന്റും …ബാക്കിയൊക്കെ നീ … കമ്പനി ക്ലച്ച് പിടിച്ചാല്‍ ഇവന്‍ ബാക്കിയെല്ലാം ചെയ്തോളും ..നീ പറയണ്ട ”
‘ ആമാങ്കെ സാര്‍ ..തെരിയും ..നാന്‍ നാളെയിലിരുന്തേ നാന്‍ ഉങ്കെ കൂടെയിറുക്കെ”
കുറച്ചു നേരം കൂടി റോജി ഓരോ കാര്യങ്ങള്‍ സംസാരിച്ചു അവിടെയിരുന്നു .. ചെറുതായ ഒരു പ്ലാന്‍ കമ്പനിയെ കുറിച്ച് തന്നു .. ബാക്കി അവിടെ ചെന്ന് പറയാമെന്നു പറഞ്ഞു . കാളിയുടെ കൂടെ പാരിസ് ഒക്കെയൊന്ന് കറങ്ങി . റോജിയുടെ നിര്‍ബന്ധം …എന്തൊക്കെയോ അവന്‍ സ്വീറ്സും വള , മാല കമ്മല്‍ ഒക്കെ വാങ്ങി കൂട്ടുന്നുണ്ടായിരുന്നു .. റോജാമോള്‍ക്കും മോനും ..ഉള്ളത് .. അക്കാക്ക് വാങ്ങിയോന്നും കണ്ടുമില്ല .. ചൈനീസ് ഫുഡ്‌ പാര്‍സലും വാങ്ങി ഞങ്ങള്‍ പോന്നപ്പോള്‍ സമയം പതിനൊന്നു കഴിഞ്ഞിരുന്നു . കാളി ഞങ്ങളെയിറക്കി പോയി .. ഇടവഴിയിലൂടെ വരുന്ന കാലടി ശബ്ദം കേട്ടാവാം അക്ക കതക് തുറന്നു നില്‍പ്പുണ്ടായിരുന്നു . റോജി പാക്കറ്റുകള്‍ അവരെയെല്‍പ്പിച്ചപ്പോള്‍, എന്‍റെ കയ്യിലിരുന്ന കവറുകള്‍ അകത്തേക്ക് വെച്ചു

” തമ്പി സാപ്പാട്?’
” വെണാക്കാ…വെളിയിളിരുന്ത് സാപ്പിട്ടെ’

ഞാന്‍ മുകളിലേക്ക് വന്നു ഡ്രെസ് മാറിയിട്ട് , ബാത്‌റൂമില്‍ കയറി ഫ്രഷായി ഇറങ്ങി വന്നപ്പോള്‍ റോജി കട്ടിലില്‍ ചാരി , കാലും നീട്ടി വെച്ചിരിപ്പുണ്ട് . എന്‍റെ കൈലിയാണ് ഉടുത്തിരിക്കുന്നത്.അവനിട്ടിരുന്ന ഡ്രെസ് ഹുക്കില്‍ കൊളുത്തിയിട്ടിരിക്കുന്നു
” എന്നാടാ ഉറക്കം വരുന്നില്ലേ ?”
‘ ഹേ ..ഞാനിന്നിവിടെയാ കിടക്കുന്നെ ” അവന്‍ അക്കയോട് ദേഷ്യത്തിലാണെന്ന് തോന്നി .. കമ്പനിയുടെ കാര്യത്തില്‍ ആയിരിക്കും
” വല്ലപ്പോഴും ഒന്നല്ലേടാ വരുന്നേ ..അതിങ്ങനെ ?’

” അതവളും ഓര്‍ക്കണ്ടേ … മര്‍ക്കടമുഷ്ടി പാടില്ല …കൊല്ലാനോ ചാവാനോ ഒന്നുമല്ലല്ലോ വളര്‍ത്താനല്ലേ “

ശെരിയാണ് .. അവനിന്ന് വരെ അക്കയുടെ ഇഷ്ടം വിട്ടൊന്നും ചെയ്തിട്ടില്ല .. ഒന്നിനും വല്ലാതെ നിര്‍ബന്ധിച്ചിട്ടുമില്ല

Leave a Reply

Your email address will not be published. Required fields are marked *