പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Posted by

‘ അഹ …കൊള്ളാലോ ” ഞാന്‍ റോജയുടെ കട്ടിലില്‍ ഇരുന്നു .. കണ്ണ് നിറഞ്ഞ ഒരു ചിരി അവളെന്നെ നോക്കി സമ്മാനിച്ചത് ഒരിക്കലും മനസില്‍ നിന്ന് മായില്ല
‘ നി മാത്രം കഴിക്കാതെ പിള്ളേര്‍ക്കും കൊടുക്കടാ ” റോജിയത് കേട്ടതേ മക്കളെ രണ്ടു പേരെയും കൈ കാണിച്ചു അടുത്തേക്ക് വിളിക്കുന്നത് കണ്ടു ഞാന്‍ മുകളിലേക്ക് കയറി

””””””””””””””””” പിറ്റേന്ന് ഞാന്‍ എഴുന്നേറ്റു താഴെ ചെന്നപ്പോള്‍ റോജി മലര്‍ന്നു കിടന്നു ഉറങ്ങുന്നുണ്ടായിരുന്നു . അവന്റെ മുകളില്‍ കമിഴ്ന്നു കിടന്നു കണ്ണനും ..

ഞാന്‍ വന്നതറിഞ്ഞ അക്കാ കാപ്പിയെടുത്തു .. മോള്‍ക്ക് രാവിലെ ട്യൂഷന്‍ ഉണ്ട് .ഇന്ന് രാത്രി പോകണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു മടി ..അത്യാവശ്യ പണികളൊക്കെ ചെയ്യാന്‍ വേണ്ടി കമ്പനിയിലേക്ക് തിരിച്ചു

അണ്ണാച്ചിയുടെ മകനാണ് ഇപ്പോള്‍ കമ്പനി ഭരിക്കുന്നത് .. പാവം .. കണ്ടതെ അവൻ റോജി വിളിച്ചു സംസാരിച്ച കാര്യങ്ങളൊക്കെ പറഞ്ഞു .. രണ്ടു മൂന്നു പേരെ കാണാണമെന്ന്, ദുബായില്‍ , അവന്‍റെ ഫ്രണ്ട്സ് ആണെന്ന് ..കമ്പനിയില്‍ എല്ലാവര്‍ക്കും തെല്ലൊരു അത്ഭുതമായിരുന്നു ഞാന്‍ ദുബായിക്ക് പോകുന്നത് .. നാട്ടിലേക്കാണെങ്കിലും പെട്ടന്ന് തിരികെ വരികയും അധികം കറങ്ങാതെ വീട്ടില്‍ പോകുകയും ഒക്കെ ചെയ്യുന്ന ഞാന്‍ ദുബായി പോലൊരു രാജ്യത്തേക്ക് പോകുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പറ്റാത്തത് ആയിരുന്നു .. പഴയ ഒന്നു രണ്ടു പേര്‍ക്കല്ലാതെ റോജിയുമായുള്ള എന്‍റെ ബന്ധവും അറിയില്ല ..എന്നാല്‍ മിക്കവര്‍ക്കും റോജിയെ അറിയുകയും ചെയ്യാം ..അവന്‍റെ ക്ലയന്റ് ആണല്ലോ കമ്പനി. .പണ്ട് കമ്പനിയില്‍ ഉണ്ടായിരുന്ന മൂന്നാല് പേര്‍ ഇപ്പോള്‍ ദുബായില്‍ ഉണ്ട് .. ഒന്ന് രണ്ടു പേരുടെ നമ്പര്‍ എഴുതിയെടുത്തപ്പോഴേക്കും മിക്കവാറും ആഴ്ചയില്‍ ഒന്നെങ്കിലും വിളിക്കുന്ന ജെസ്ലെര്‍ കമ്പനി ഫോണിലേക്ക് വിളിച്ചു ..അവനും ദുബായില്‍ ആണ് ..പോയിട്ട് ആറു മാസമേ ആകുന്നുള്ളൂ … അത് കൊണ്ടാവും എല്ലാ ആഴ്ചയും വിളിക്കും … ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ടെന്ന വിവരം പര്‍ച്ചെസിലെ കുമാര്‍ പറഞ്ഞ് ഫോണ്‍ എന്റെ കയ്യില്‍ തന്നു

” എന്ന ജെസ്ലെര്‍ എപ്പടിയിറുക്കെ?’

അവന്‍ എല്ലാ ആഴ്ചയും വിളിക്കുന്നതാണ് .. സ്നേഹമുള്ള പയ്യന്‍ .. അവന്‍ നിര്‍ബന്ധമായും അവന്റെ കൂടെ ഒരു ദിവസം തങ്ങണമെന്നു പറഞ്ഞു , അവിടുത്തെ അഡ്രെസും ഫോണ്‍ നമ്പരും തന്നു .. നെറ്റ് കോള്‍ ആയതിനാല്‍ അവന്റെ നമ്പര്‍ എനിക്കറിയില്ലായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *