പ്രകാശം പരത്തുന്നവള്‍ 5 വിട [മന്ദന്‍രാജ]

Posted by

അവനോടു കട്ടിലില്‍ കയറി കിടക്കാന്‍ ആവുന്നത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ല ഞാന്‍ തലയിണ ചാരി കിടന്നോണ്ടു അവന്‍ ഉദ്ദേശിക്കുന്ന കമ്പനി കാര്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി

” തമ്പി കൊഞ്ചമാവത് സാപ്പിടുന്‍ങ്കെ” വാതില്‍ക്കല്‍ പതിഞ്ഞ ശബ്ദം കേട്ട് ഞാന്‍ നോക്കിയപ്പോള്‍ സാരിയുടെ മുന്താണി മടക്കിയും വിടര്‍ത്തിയും അക്ക .. എന്നോടാണ് പറഞ്ഞതെങ്കിലും റോജിയുടെ നേര്‍ക്കാണതെന്നത് സ്പഷ്ടമായിരുന്നു .. അവനെ നോക്കിയപ്പോള്‍ ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലുമില്ല …

” ഉള്ളെ വാക്കാ” ഞാന്‍ അക്കയോട് പറഞ്ഞെങ്കിലും അക്കാ റോജിയെ പാളി നോക്കി കൊണ്ട് മടിച്ചു നിന്നു.

” ഉള്ളെ വാ അക്കാ ..” ഞാനല്‍പം ശബ്ദം ഉയര്‍ത്തിയത്‌ കൊണ്ടാവാം അക്ക അകത്തേക്ക് കയറി . ഞാന്‍ കാല്‍ മടക്കി വെച്ചു ഇരിക്കാനുള്ള സ്ഥലം നല്കി .റോജി എന്തോ ഭയങ്കര ബിസിയെന്ന പോലെ മൊബൈല്‍ എടുത്തു നോക്കുവാണ്… സ്നേഹിക്കുന്നവര്‍ ഇങ്ങനെ മിണ്ടാതിരിക്കുന്നതില്‍ പരം ദേഷ്യം എനിക്കില്ല .എന്താണെങ്കിലും പറയണം അത് ..പറഞ്ഞു തീര്‍ക്കണം … വല്ലപ്പോഴുമേ കാണാറുള്ളൂ…അപ്പൊ മിണ്ടുന്നുമില്ല
” വേണേല്‍ കഴിച്ചോളും അക്കാ …അക്ക പോയി കിടക്കാന്‍ നോക്ക് ” ഞാന്‍ റോജിയോടാണ് പറഞ്ഞത് .. കാര്യമായൊന്നും അവന്‍ കഴിച്ചിട്ടില്ല എന്നെനിക്കറിയാമായിരുന്നു ..എന്‍റെ പാത്രത്തില്‍ നിന്നല്‍പം നുള്ളിപ്പെറുക്കി കഴിക്കുവാണ് ചെയ്തത്

” ഉക്കാറു ” അക്ക അവനെയും ഇടക്കെന്നെയും നോക്കി നില്‍പ്പാണ്. പറഞ്ഞിട്ടും ഇരിക്കുന്നില്ല

” എന്നാ വേണേലും ചെയ്യ് ” ഞാന്‍ ദേഷ്യപ്പെട്ടു അവിടെ കിടന്ന ഒരു ഇന്നര്‍ബനിയനും എടുത്തു പോകാന്‍ തുനിഞ്ഞപ്പോള്‍ അക്ക ചാടിയെന്റെ കയ്യില്‍ പിടിച്ചു
” തമ്പി … ” അവരെന്നെ നോക്കിയിട്ട് റൊജിയുടെ അടുത്ത് ഇരുന്നു ..റോജി വലതു കാല്‍ മടക്കി വെച്ച് ഇടത് കാല്‍ നീട്ടി ഇരിക്കുവാണ്..അവനും അക്കയെ ഇടക്കൊന്നു നോക്കി

“എന്നങ്കെ ..സാപ്പാട്?’

Leave a Reply

Your email address will not be published. Required fields are marked *