പെട്ടെന്നവൻ ചേച്ചിയെ പിടിക്കാൻ കൈ നീട്ടിയതും..
അവൾ ഗേറ്റ് അടച്ച് ഓടിയതും ഒരുമിച്ചായിരുന്നു..
മുറ്റത്തെത്തി തിരിഞ്ഞ് അവനൊരു ഫ്ലയിങ് കിസ്സും കൊടുത്ത് ചിരിയോടു ചിരി.., 😄😄😄.
അണ്ടി പോയ അണ്ണാനെ പോലെയവൻ
നിന്നെ ഇനിയും എന്റെ കയ്യിൽ കിട്ടും ചേച്ചി പെണ്ണേ… എന്നും പറഞ്ഞവൻ അവന്റെ വീട്ടിലേക്ക് പോയി.
വീട്ടിൽ കയറിയപ്പോൾ അനിയത്തി യുണ്ടായിരുന്നു സോഫയിൽ…
അവൾ ചേച്ചിയുടെ കാര്യം ചോദിക്കുമെന്ന് വിചാരിച്
മെല്ലെ ഒച്ചയുണ്ടാക്കാതെയവൻ റൂമിലേക്ക് നടന്നു.
റൂമിലെത്തി ആശ്വസത്തോടെ ബെഡിലേക്ക് വീണു.
ഉടനെ ഷാനുക്കാന്നും വിളിച്ച് മാളു റൂമിലേക്ക് വന്നു.
ഇവളെങ്ങനെ എന്നെ കണ്ടു. അവൻ തെല്ലോന്നതതിശയിച്ചു.ശേഷം,
“എന്താടി മാളു ഒന്ന് കിടക്കാനും സമ്മതിക്കില്ലേ.. അവൻ ചെറിയൊരു ഈർഷ്യയോടെ പറഞ്ഞു.”
“ഓ,. കിടക്കാനൊക്കെ സമ്മതിക്കാം. നേരത്തെ ചോദിച്ചതിന് ഉത്തരം കിട്ടിയില്ല.”
“നേരത്തെ എന്ത് ചോദിച്ചതിന്????
അവൻ ചോദ്യഭാവേന അവളെ നോക്കി.
“അച്ചോടാ,
“ഒന്നും അറിയാത്ത പോലെ” എന്തിനാ നേരത്തെ ചേച്ചീടെ ഫോട്ടോയിൽ നോക്കി
ഉമ്മ വെച്ചത്?? ഏ??
ഇക്കാക്ക് ചേച്ചി യെ ഇഷ്ടമല്ലേ?? സത്യം പറ..!!.””
“അ.. അത്.. ഞാ… ഞാൻ അറിയാതെ….”
അവൻ കിടന്നു വിക്കി.
അവൾ മനസ്സിലായ പോലെ.(ഒന്നാക്കി ചിരിച്ച്).” ബ്ബബ്ബബ അടിക്കണ്ട.”
“വന്ന ദിവസം മുതൽ ഞാൻ ശ്രെദ്ധിക്കാൻ തുടങ്ങിയതാണ്…!
കണ്ട പെണ്ണുങ്ങളോടൊന്നും സംസാരിക്കാത്ത ഇക്ക..
ബൈക്കിൽ കൊണ്ട് പോവാ…ചേച്ചിയെ നോക്കി ചിരിക്കാ.. പിന്നെ എന്തൊക്കെ ഉമ്മാ വെക്കാ…ഞാൻ കൂടുതലൊന്നും പറയുന്നില്ല””!!.