താൻ ആരും വിളിക്കാതെ തന്നെ എഴുന്നേറ്റ് ഫ്രഷായി വരുന്നത് കണ്ടാണ് മാളു കിടന്നു വാഴിട്ടലക്കുന്നത്.
അവൻ മെല്ലെ തീൻ മേശയിലേക്കിരുന്ന് പ്ലേറ്റെടുത് രണ്ട് ദോശയും കറിയും ഒഴിച്ചു
കഴിക്കാൻ തുടങ്ങി.
“എന്ത് പറ്റി, ഇന്ന് നേരത്തെ..ഇക്കാന്റെ
റെഡ് റോസിനെ കാണാൻ തിടുക്കമായോടാ.. “കുട്ടാ..അവളൊരു കള്ള ചിരിയോടെ ചോദിച്ചു.
” ആയെങ്കിൽ… നിനക്കെന്താ മാളു.. എന്നെ കളിയാക്കാതിരുന്നാൽ നിനക്ക് ഭക്ഷണം തോണ്ടെന്നിറങ്ങില്ലേ?”
അച്ചോടാ, എന്റെ സുന്ദരകുട്ടന് വിഷമമായോ..? 🤭🤭
അതെല്ലടീ.. നീയിങ്ങനെ ഓപ്പണായി പറഞ്ഞാൽ അവർ കേൾക്കില്ലേ “.
അവൻ തന്റെ ഉപ്പ യും ഉമ്മയും കേൾക്കുമോ.. എന്ന് വിചാരിച്ച്. ശബ്ദം കുറച്ചു പറഞ്ഞു.
“ഓ, അതൊന്നും പ്രശ്‌നമില്ല. എന്തായാലും ഒരു ദിവസമെന്റെ നാത്തൂനാകാൻ പോകുന്ന ആളല്ലേ.”. അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അത് നീയങ്ങു തീരുമാനിച്ചോ..”
“ആരെന്തു തീരുമാനിച്ചാലും എനിക്ക് എന്റെ നാത്തൂനായി ചേച്ചിയെമതി.”
ഇതും പറഞ്ഞവൾ കഴിച്ചു കഴിഞ്ഞ പ്ലേറ്റുമായി അടുക്കളയിലോട്ട് പോയി.
എന്തായാലും ചേച്ചിയുടെ കാര്യത്തിൽ മാളുവിന്റെ സപ്പോർട്ടുള്ളത് വലിയൊരാശ്വാസമാണ്.
രമ്യേച്ചിയെ ഓർമ വന്നതും..
അവൻ വേഗം കഴിപ്പ് മതിയാക്കി എഴുന്നേറ്റു.
ശേഷം കൈ കഴുകി. പുറത്തേക്ക് നടന്നു.
ബൈക്കെടുത്ത് നേരെ രമ്യേച്ചിയുടെ വീടിനു മുമ്പിലേക്ക് വിട്ടു.
=======================================
രമ്യ സ്കൂളിൽ പോകാനുള്ള തിരക്കിലായിരുന്നു…
“അമ്മേ.. അമ്മേ.. എന്റെ ഫോൺ കണ്ടോ…?”
“എനിക്കെങ്ങനെ അറിയാനാ….. നിന്റെ കയ്യിലല്ലേ എപ്പോഴും ഫോണുണ്ടാകാറ്.. “