🩵രമ്യേച്ചി 5 [ഷാൻ]

Posted by

അവളെല്ലാം കണ്ടു എന്ന രീതിയിൽ അവനോട് പറഞ്ഞു.

ഷാൻ അവളെ നോക്കിയൊന്ന് വെറുതെ ചിരിച്ചു.

“അതെ പ്രേമിക്കുന്നതൊക്കെ കൊള്ളാം.. എന്റെ ചേച്ചിയൊരു പാവമാണ്.. അവളെയെങ്ങാനും തേച്ചാലുണ്ടല്ലോ…

ശേഷം അവന്റെയടുത്തു വന്ന്…

“ഇക്കാന്റെ മറ്റേതെടുത്ത് അരിഞ്ഞു ഞാൻ അടുപ്പിലിടും.”അവളൊരു ഭദ്ര കാളിയെ പോലെ ചീറി.

അവൻ പേടിച്ചു ഇല്ലാ തേക്കില്ലായെന്ന് അറിയാതെ പറഞ്ഞു പോയി.

അത് കണ്ട് മാളു ഒറ്റ ചിരിയായിരുന്നു.🤣🤣🤣🤣.

ശേഷം അവനോട്,: “എന്താ പേടിച്ചു പോയോ ”

അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല.

പകരം..

“അല്ലാ നീ കാര്യമായി പറഞ്ഞതാണോ????”

“എന്ത്?”

അവൾ ചോദ്യ ഭാവേന അവനെയൊന്ന് നോക്കി.

“അല്ല “. ഞാൻ പ്രേമിക്കുന്നത് നിനക്ക് കുഴപ്പമില്ലേ.???”.

അവൻ സംശയത്തോടെ ചോദിച്ചു.

” എനിക്കെന്ത് കുഴപ്പം “. എനിക്ക് ചേച്ചിയെ ഭയങ്കര കാര്യവാ..?

ആ ചേച്ചിയെ എന്റിക്ക പ്രേമിക്കുന്നു എന്നറിഞ്ഞതിൽ എനിക്ക് സന്ദോഷമേയുളൂ.

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

അതിന് നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം.??

തന്റെ സംശയം അവളോട്‌ ചോദിച്ചു.

ഓ, അതോ നമ്മളിവിടെ വന്നത് മുതൽ ഞാനും ചേച്ചിയും ഭയങ്കര കമ്പനിയാ..

ഇതൊക്കെ എപ്പോ?? അവൻ ചിന്തിച്ചു.

ഇപ്പൊ ആ പൂന്തോട്ടമൊക്കെ നോക്കുന്നത് ഞാനല്ലേ.

അവൾ തെല്ലൊരു ഗമയോടെ പറഞ്ഞു.

ഓ. വല്യ കാര്യമായി പോയി. നീയും നിന്റൊരു ചേച്ചിയും..”

അവനതിഷ്ടപ്പെടാത്ത പോലെ പറഞ്ഞു.

“ഓ.. ആമുഖത്തൂന്ന് കുശുമ്പ് ഒലിച്ചിറങ്ങുവാണല്ലോ 🤭🤭🤭അവൾ അവന്റെ മുഖ ഭാവം കണ്ട് കളിയാക്കി.”

“പോടീ.. പോടീ…പോയ്‌ നിന്റെ പണി നോക്ക് “.

അവൾ പോകാൻ നേരം..

Leave a Reply

Your email address will not be published. Required fields are marked *