ഉപ്പ നിങ്ങക്കിഷ്ടമില്ലേൽ ഞങൾ എങ്ങോട്ടും പോകുന്നില്ല എന്ന് പറഞ്ഞോണ്ട് അവൾ പിന്നെയും കരയാൻ തുടങ്ങി.
ഞാൻ ആണേൽ എന്താ പറയേണ്ടേ എങ്ങിനെ അവസാനിപ്പിക്കാം എന്ന് വിഷമിച്ചോണ്ട് നിന്നു.
അയ്യേ എന്റെ മോൾ അതിനാണോ കരയുന്നെ.
മോളെ ഞങ്ങൾ നിന്നെ വെറുതെ ഒന്ന് കളിപ്പിച്ചതല്ലേ.
ഇന്നലെ തന്നെ ഞങ്ങൾ ഈ കാര്യം അറിഞ്ഞതാ.
ഞങ്ങൾ ചോദിക്കാതിരുന്നതാ നിങ്ങൾ തന്നെ പറയുമോ എന്നറിയാനായി.
അതെ മോളെ ഇന്നലെ അമീനമോളുടെ വീട്ടിൽ പോയപ്പോ അവൾ എല്ലാം പറഞ്ഞു.
നിനക്ക് പോകാൻ ഇഷ്ടമില്ലെന്നും അതെന്താണെന്നും ഒക്കെ പറഞ്ഞു.
നീ ഞങ്ങളെ കാര്യം ആലോചിച്ചു വിഷമിച്ചാണ് പോകാൻ കൂട്ടക്കാത്തത് എന്ന് എല്ലാം അമീന മോൾ പറഞ്ഞു.
എന്തിനാ മോളെ നീ ഞങ്ങളെ വിഷമിപ്പിക്കുന്നെ.
സലീന – ഞാൻ വിഷമിപ്പിച്ചോ.
എന്റെ ഉമ്മയെയും ഉപ്പയെയും.
ഉപ്പ – ഹ്മ്മ് വിഷമിപ്പിച്ചു.
അല്ലെങ്കിൽ ഇതുപോലെ ഒരു ചാൻസ് കിട്ടിയിട്ടും നീ ഞങ്ങളെ ഓർത്തു പോകാതിരുന്നാൽ പിന്നെ ഞങ്ങൾക്ക് വിഷമമാകില്ലേ.
നീ എന്താ അമീന മോളോട് പറഞ്ഞെ.
സലീന – ഞാൻ ഞാൻ എന്ത് പറഞ്ഞുന്ന.
ഉമ്മ – ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി പോകാൻ പറ്റില്ല ഞങ്ങടെ കാര്യങ്ങൾ ഒക്കെ നോക്കാൻ ആരുമുണ്ടാകില്ല എന്ന് പറഞ്ഞില്ലേ.
ഉപ്പ – ആ അതെന്തിനാ മോളെ.
സലീന – അത് എനിക്ക് പറ്റില്ല ഉമ്മ. നിങ്ങളെ രണ്ടാളെയും ഇവിടാക്കി പോകാൻ.
അതാ ഞാൻ.
ഉപ്പ – ഹ്മ്മ്. അപ്പൊ പോകുന്നില്ലേ.
സലീന – ഇല്ലാ.
ഉപ്പ – ദേ വെറുതെ എന്റെ കയ്യിന്നു വാങ്ങിക്കേണ്ട കെട്ടോ.
ഞങ്ങളെ നോക്കാൻ ഞങ്ങൾക്കറിയാം പിന്നെ ഇവരൊക്കെ ഇല്ലേ അല്ലേ ഷമി മോളെ.