അന്ന് നീ പറഞ്ഞില്ലേ പെൺ വീട്ടുകാരുടെ വിരുന്നു കഴിഞ്ഞു ഇനി ചെറുക്കൻ വീട്ടുകാരുടെ വിരുന്നാണെന്നു…
ഹ്മ്മ് അതിനെന്താ.
അന്നറിഞ്ഞില്ല ഇനിയങ്ങോട്ട് ഈ ചെറുക്കന്റെ സ്വന്തമായി എന്നും ഇങ്ങിനെ കിടന്നു സന്തോഷിക്കാമെന്നു..
അന്ന് നീ വെറുതെ പറഞ്ഞതാണെങ്കിലും ഇന്ന് ഓർക്കുമ്പോൾ വല്ലാത്ത ഫീലിംഗ്..
ഹ്മ്മ്.
എന്ന് മൂളിക്കൊണ്ട് ഞാൻ അവളുടെ തലമുടിയെ വിരലുകൾ കിടയിലൂടെ കോതി കൊണ്ടിരുന്നു
സൈനു
എന്തെ..
നീ എന്റെ നെറുകയിൽ ഒന്ന് ഉമ്മവെച്ചേ..
എന്താടി.
ഉമ്മവെച്ചേ സൈനു.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ തല തായ്‌തി അവളുടെ നെറുകയിൽ ഉമ്മവെച്ചോണ്ട് കിടന്നു..
എന്റെ ശ്വാസം അവളുടെ നെറുകയിൽ വന്നു തഴുകി പോകുന്നത് പോലെ തോന്നി എനിക്.
അവൾ കണ്ണടച്ച് പിടിച്ചോണ്ട് എന്നെയും കെട്ടിപിടിച്ചോണ്ട് കിടന്നു.
എന്റെ നെഞ്ചിൽ നനവ് പടരുന്നത് അനുഭവിച്ചറിഞ്ഞ ഞാൻ അവളെ ഒന്നിളക്കികൊണ്ട്.
എന്തിനാടി കരയുന്നെ
അവൾ കണ്ണ് ചിമ്മി പിടിച്ചോണ്ട്.
മിണ്ടല്ലേ സൈനു
നമുക്ക് ഉറങ്ങാം…..
പിന്നീട് ഒന്നും മിണ്ടാതെ രണ്ടുപേരും ….
ഇടയ്ക്കു ഞാൻ എണീറ്റപ്പോൾ സ്വാപ്നത്തിലെന്നോണം ചുണ്ട് മലർത്തി ചിരിച്ചു കിടന്നുറങ്ങുന്ന എന്റെ സലീനയേ കുറച്ചു നേരം നോക്കി നിന്നുകൊണ്ട് ഞാൻ വീണ്ടും ഉറക്കത്തിലേക്കു പോയി…
എന്റെ കൂടെയുള്ള ഈ ജീവിതം അവൾക്കു എത്രമാത്രം സന്തോഷം നൽകുന്നുണ്ട് എന്നത് അവളുടെ ആ കിടപ്പിൽ നിന്നും മനസിലാക്കാൻ കഴിയുമായിരുന്നു..
രാവിലെ ഞാൻ എണീറ്റിട്ടും അവളുണരാതെ കിടക്കുന്നതു കണ്ടപ്പോൾ തട്ടിവിളിക്കാൻ ശ്രമിച്ചു വെങ്കിലും. പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു കൊണ്ട് ഞാനും അവൾക്കരികിൽ ആയി കുറച്ചു നേരം കൂടെ അങ്ങിനെ കിടന്നു പോയി