ഷമിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.
അതെ ഞാനും പറഞ്ഞതാ ഉപ്പ കേൾക്കേണ്ട.
ഞാൻ – അല്ല ഇവിടെ എന്താ പ്രശ്നം.
ഉമ്മ – ഹോ എന്റെ മോന് ഒന്നും അറിയത്തില്ല അല്ലേ.
ഞാൻ – ചിരിയോടെ അതാ ചോദിച്ചേ.
ഉമ്മ – എന്നാലേ എന്റെ മോളെ പറഞ്ഞു പറ്റിക്കാതെ വേഗം പോയി വരാൻ നോക്ക് രണ്ടുപേരും അല്ല പിന്നെ.
ഞാൻ – ഇപ്പൊത്തന്നെ പോയി വരാൻ എന്റെ വല്ലുപ്പന്റെ വീട്ടിലേക്ക് അല്ലേ ഞങ്ങൾ പോണെ.
ഉമ്മ – എടാ എടാ വേണ്ട എന്റെ ബാപ്പാനെ പറഞ്ഞത്. അങ്ങേരു അവിടെ സ്വസ്ഥമായിട്ട് കിടന്നോട്ടെ.
ഞാൻ – ഇല്ലയെ ഇനി പറയുന്നില്ലേ.
എന്ന് പറഞ്ഞോണ്ട് നിന്നതും എല്ലാവരും ചിരിക്കാൻ തുടങ്ങി.
ഉപ്പ – മോളെ അവര് എന്തെങ്കിലും പറഞ്ഞോട്ടെ.
എന്റെ മോൾ അതൊന്നും കാര്യമാക്കേണ്ട നിങ്ങൾ പോകാനുള്ളതെല്ലാം ശരിയാക്കാൻ നോക്ക്.
ഞങ്ങളെ കാര്യം ആലോചിച്ചു മോൾ വിഷമിക്കേണ്ട അതിനി വരൊക്കെ ഇല്ലേ.
അല്ലേലും ഈ വയസ്സായ ഞങ്ങൾക്ക് ഇനി എന്താ പ്രശ്നം.
അല്ല എത്ര മാസത്തേക്ക് ആണ്.
സലീന – എനിക്കറിയില്ല ഉപ്പ സൈനു വിനോട് ചോദിച്ചു നോക്കി.
ഉപ്പ – സൈനു എത്ര മാസത്തേക്ക് ആണെടാ.
ഞാൻ – രണ്ടോ മൂന്നോ മാസത്തേക്ക് ആണ് ഉപ്പ.
ഉപ്പ – അപ്പൊ തീരുമാനിച്ചില്ലേ.
ഞാൻ – അതിനി സലീന സമ്മതിക്കണ്ടേ. പിന്നെങ്ങനെയാ.
ഉപ്പ -ഹ്മ്മ് അതികം നിൽക്കേണ്ട കേട്ടോ.
ഉമ്മ – ആ അതാ എനിക്കും പറയാനുള്ളെ.
എന്റെ മോളെയും പേര കുട്ടികളെയും കാണാതെ ഞങ്ങൾക്ക് അതികം പറ്റില്ല.
സലീന – ഞാൻ പറഞ്ഞതാ.
ഞാൻ – എന്ത് വരില്ല എന്നല്ലേ.
സലീന – ഹ്മ്മ്.
ഉപ്പ – മോളെ പോയി നോക്ക്.
അതിനിപ്പോ എന്താ.