സലീന 6 [SAiNU]

Posted by

എന്നാലേ കിടന്നു സ്വപ്നം കാണാതെ ഉറങ്ങാൻ നോക്ക് നാളെ അമീനയുടെ വീട്ടിലേക്ക് ചെല്ലാമെന്നു നീ തന്നെയല്ലേ പെണ്ണെ ഏറ്റിട്ടുള്ളത്..

അത് കേട്ടതും.

ഹ്മ്മ് ശരിയാ നാളെ അങ്ങോട്ട്‌ പോകണ്ടേ..

ഹ്മ്മ്.

അതാ പറഞ്ഞെ ഉറങ്ങിക്കോ എന്ന്..

ഉറക്കം വരേണ്ടേ സൈനു.

അതെന്തേ.

നിന്റെ സ്മെല്ലും ചൂടും കാരണം..

എന്തെ അത്രയ്ക്ക് മോശമാണോടി എന്റെ സ്മെല്.

അല്ലേടാ പുയ്യാപ്ലെ..

മനസ്സിനെ വല്ലാതെ മോഹിപ്പിക്കുന്നെടാ..

എന്തിനു.

നിന്നെ വരവേൽക്കാൻ.

ഈ സമയത്തോ.

ഹ്മ്മ് നമുക്കൊന്ന് നോക്കിയാല്ലോ.. സൈനു.

ഞാൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നുകൊണ്ട്
ഹേയ് വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കേണ്ട..
ഇപ്പൊ എന്റെ മോൾ ഉറങ്ങിക്കോ കേട്ടോ ഞാൻ പാട്ട് പാടി തരണോടി..

ഹ്മ്മ്.

നീ ടൂർ പോയി വന്ന ആ ആരാത്രി പാടിയില്ലേ ആ പാട്ടു ഒന്ന് പാടാമോ സൈനു..

അത്രക്കിഷ്ടമാണോ ആ പാട്ട്.

നീ പാടിയാൽ ഏതും ഇഷ്ടപെടും..

നല്ല തണുപ്പുണ്ടല്ലേ സൈനു.

ഹ്മ്മ് ac ഇച്ചിരി കുറച്ചാലോ.

വേണ്ട.

പിന്നെ.

ഈ തണുപ്പത്ത് നിന്റെ പാട്ടും കേട്ട് നിന്റെ മാറിൽ തലയും വെച്ചു
നമ്മുടെ ആദ്യ നാളുകളെ മനസ്സിലേക്ക് കൊണ്ട് വന്നു കിടന്നുറങ്ങണം..

അത്രത്തോളം സുഖം വേറെ ഒന്നിനും നൽകാൻ ആകില്ല സൈനു…

നീ ഓർക്കുന്നുണ്ടോ ഞങ്ങൾ ഇവിടെ നിൽക്കാൻ വന്ന ആദ്യത്തെ ദിവസം..

ഈ റൂമാകെ അലങ്കരിച്ചു നീ നമുക്ക് വേണ്ടി ഒരുക്കിയ മണിയറ..

ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ല സൈനു..

ചിരിച്ചു നിൽക്കുന്ന നമ്മുടെ മൂന്നുപേരുടെയും മുഖവും ഈ റൂമിന്റെ അന്നത്തെ സൗന്ദര്യവും ….

Leave a Reply

Your email address will not be published. Required fields are marked *