കാണിച്ചാൽ അറിയാല്ലോ അതിന്റെ പേരിലായിരിക്കും അടുത്ത പിണക്കം..
അവളുടെ പഴയ വീട്ടിലെ വാടകക്ക് താമസിക്കുന്നവരെയും കണ്ടു അവരോടു സംസാരിച്ചെങ്കിലും സലീന അങ്ങോട്ട് വന്നതേ ഇല്ല.
അവൾക്കു അത്രയും വെറുപ്പായിരുന്നു ആ വീടിനോട്.
അവളെ കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല അത്രയും യാഥനകൾ നിറഞ്ഞതായിരുന്നല്ലോ അവിടുത്തെ ഓർമ്മകൾ..
ആ വീട്ടിൽ നിന്നും വാടകയിനത്തിൽ കിട്ടുന്നത് മുഴുവൻ മോളുടെ പേരിൽ ബാങ്കിലേക്ക് ചേർത്ത് കൊണ്ടിരിക്കുന്നതിനാൽ അതിനെ പറ്റി ഞാനോ സലീനയോ ചോദിക്കാറുമില്ല സംസാരിക്കാറുമില്ല..
ഉപ്പ എന്നോടും സലീനയോടും പറഞ്ഞിട്ടുണ്ട്. മോളുടെ കല്യാണം കഴിഞ്ഞതിന്നു ശേഷം എത്ര തുകയാണോ ഉള്ളത് അതെടുത്തു അവളേ ഏൽപ്പിച്ചാൽ മതി.
കല്യാണത്തിന് പോലും നിങ്ങൾ അത് ഉപയോഗിച്ചേക്കരുത്..
ഞാനുണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങിനെ ചെയ്തേക്കണേഎന്ന് രണ്ടു പേരോടും പറഞ്ഞിട്ടുള്ളതിനാൽ ഞങ്ങൾ അതിലേക്കു ശ്രദ്ധ കൊടുക്കാറില്ല..
..
എല്ലാം കഴിഞ്ഞു ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയപ്പോയെക്കും രാത്രിയായി കഴിഞ്ഞിരുന്നു.
പാർസൽ വാങ്ങിയ ഫുഡും കഴിച്ചോണ്ട് ഞങ്ങൾ റൂമിലേക്ക് കയറി പോയി.
മക്കൾ രണ്ടു പേരും ഉപ്പയുടെയും ഉമ്മയുടെയും റൂമിൽ പോയി ആദ്യം തന്നെ സീറ്റുറപ്പിച്ചതിനാൽ ഞാനും സലീനയും ഞങ്ങടെ മണിയറയിലേക്ക് കയറി.
കയറിയതും ഞാൻ സലീനയെ പിറകിൽ നിന്നും വട്ടം പിടിച്ചോണ്ട് അവളുടെ തോളിൽ മുഖം വെച്ചുകൊണ്ട് നിന്നു.
എന്താ പുയ്യാപ്ലെ അടക്കാൻ സാധിക്കുന്നില്ലേ.
ഇല്ലെടി പെണ്ണെ അടക്കാൻ കഴിയുന്നില്ല.നീയിങ്ങിനെ ആളെ കൊതിപ്പിച്ചോണ്ടിരുന്നാൽ പിന്നെങ്ങിനെ സാധിക്കും.