സലീന 6 [SAiNU]

Posted by

കുറെ വൈകിയാണ് രണ്ടുപേരും ഉണർന്നത്..

അവൾ ക്ലോക്കിലേക്ക് നോക്കികൊണ്ട്‌ പടച്ചോനെ ഇത്രയും നേരം ഉറങ്ങിയോ..

താഴെ ഉപ്പാക്ക് ചായ എന്ന് പറഞ്ഞോണ്ട് ചാടി എഴുനേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നേച്ചും താഴേക്കു വേഗത്തിൽ പോകുന്നത് കണ്ടു..

ഞാനും എഴുനേറ്റു അവളുടെ കൂടെ കൂടി…

ഞങ്ങൾ ചെല്ലുമ്പോൾ ഉപ്പയും ഉമ്മയും എന്തോ പറഞ്ഞോണ്ടിരിക്കുകയായിരുന്നു

ഉമ്മ നേരം വൈകി..

അത് സാരമില്ല മോളെ..

എന്നുപറഞ്ഞതും സെബി ചായ എന്ന് പറഞ്ഞോണ്ട് ഉപ്പാക്ക് ഒരു ഗ്ലാസ്‌ നീട്ടി..

സലീനയുടെ വെപ്രാളം കണ്ടിട്ടാണെന്നു തോന്നുന്നു.

ഉപ്പ.

സെബിയില്ലേ മോളെ പിന്നെ നീ എന്തിനാ ബേജാറാകുന്നെ..

എന്ന് പറഞ്ഞോണ്ട് ദെ രണ്ടാളും അടുക്കളയിലുണ്ട് അവർക്കു വേണ്ടത് കൊടുക്ക് മോളെ..

അപ്പോയെക്കും സലീന അടുക്കളയിൽ എത്തി കഴിഞ്ഞിരുന്നു.

അവളെത്തുമ്പോൾ രണ്ടുപേരും ബിസ്‌ക്കറ്റും കഴിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു..

ആ ഇന്ന് നേരത്തെ എണീറ്റോ എന്ന് ചോദിച്ചോണ്ട് സലീന അവരുടെ കൂടെ ഇരുന്നു.

താത്താക്കു ചായ വേണോ എന്ന് ചോദിച്ചോണ്ട് സെബി ഒരുഗ്ലാസിൽ ചായ എടുത്തു..

ആ സെബി സൈനുവിന് കൊടുക്കട്ടെ എന്ന് പറഞ്ഞോണ്ട് അവളത് വാങ്ങിച്ചു കൊണ്ട് എനിക്ക് നേരെ നീട്ടി…

ഇക്കയും എണീറ്റോ. എന്ന് ചോദിച്ചോണ്ട് സെബി വീണ്ടും ഒരു ഗ്ലാസ്‌ ചായ കൂടെ എടുത്തു സലീനക്ക് കൊടുത്തു.

സൈനു ഇരിന്നു കുടിച്ചോ എന്ന് പറഞ്ഞോണ്ട് സലീന എനിക്ക് വേണ്ടി ഒരു ചെയർ നീക്കി തന്നു..

ചായ കുടിച്ചോണ്ടിരിക്കുമ്പോൾ സലീന സെബിയോടായി.

മോളെ ഇന്ന് ഹോസ്പിറ്റലിൽ പോകണ്ടേ. നിനക്ക്.

Leave a Reply

Your email address will not be published. Required fields are marked *