സലീന 6 [SAiNU]

Posted by

എന്നും എന്റെ മക്കളെ ഇങ്ങിനെ സന്തോഷത്തോടെ കണ്ടു മരിച്ചാൽ മതി മോളെ..ഈ ഉമ്മാക്ക്..

അതെ അവന്റെ മിടുക്കാ സൈനുവിന്റെ അല്ലെ ഉമ്മാ.

ഹ്മ്മ് അവനുണ്ടായതോണ്ടല്ലേ എന്റെ കുട്ടിക്കും ഇങ്ങിനെ ഒരു ജീവിതം കിട്ടിയത്..

അപ്പോയെക്കും ഉപ്പ അവരുടെ ഇടയിലേക്ക് കയറി.

എന്താ രണ്ടുപേരും ഒരു സ്വാകര്യം പറച്ചിൽ.

ഒന്നുമില്ല ഉപ്പ താത്തയുടെ കാര്യം പറഞ്ഞതാ.

അവൾക്കെന്തെ.

നിങ്ങൾ അവളെ ശ്രദ്ധിച്ചോ.

ഹ്മ്മ് എന്താ ഇപ്പൊ അതിന്നു.

അവളുടെ മാറ്റവും ചിരിയും കളിയും പറച്ചിലും..

ഹോ അതാണോ.

ഹ്മ്മ് അത് തന്നെ.

എത്ര ഇടങ്ങേര് ആയതാ എന്റെ കുട്ടി.

അതിനെന്താ ഇപ്പൊ അവൻ അവളെ പൊന്നുപോലെ അല്ലെ കൊണ്ട് നടക്കുന്നെ.

ആ അത് തന്നെയാ പറഞ്ഞെ.

അവനു അന്ന് ആ നല്ല കാര്യം തോന്നിയത് നന്നായി. അല്ലേൽ ഇപ്പോഴും നമ്മുടെ മോൾ..

അതെ അവൾ ഭാഗ്യം ചെയ്തവളാ. അല്ലേൽ സൈനുവിനെ പോലെ ഒരുത്തനെ കിട്ടില്ലായിരുന്നു.

അവൻ അവളെ കെട്ടിയതു കൊണ്ടല്ലേ ഇപ്പൊ ഇവൾക്കും സെബിക്കും എല്ലാം നല്ല ഒരു ജീവിതം ആയെ..

ഹ്മ്മ് എല്ലാം പടച്ചോൻ കരുതി വെച്ചതാ.

എന്നാൽ ഞാൻ ഇറങ്ങട്ടെ മോളെ ഷോപ്പിൽ ഒന്ന് പോയിട്ട് വരാം.

ഹ്മ്മ് ശരി ഉപ്പ.

ഉപ്പ ഇറങ്ങിയിട്ടും ഷമി സലീനയെ കുറിച്ച് തന്നെ ആലോചിച്ചു കൊണ്ടിരുന്നു…

മക്കൾ വന്നു വിളിച്ചപ്പോഴാണ് അതെല്ലാം മറന്നു അവൾ അകത്തേക്ക് പോയത്..

——-

ഞങ്ങൾ അമീനയുടെ വീട്ടിലേക്ക് കയറിയതും
ഞങ്ങളെ വരവേറ്റ് കൊണ്ട് അവളും ഉമ്മയും വന്നു.

അല്ല ഞ്ഞാൻ കരുതിയെ ഇനി മറന്നുകാണും എന്നാ വിളിക്കാൻ വേണ്ടി ഫോണെടുത്തത് ആണ് അപ്പോഴാണ് നിങ്ങടെ വണ്ടി വരുന്നത് കണ്ടേ.

Leave a Reply

Your email address will not be published. Required fields are marked *