അതിനിടയിൽ ഷമി ആഹാ ഇതൊന്നും പോരാ .
ഞങ്ങളെ അങ്ങിനെ ഇതൊന്നും നൽകി പറ്റിക്കാമെന്നു വിചാരിക്കണ്ട കേട്ടോ.
ഉമ്മ – എന്താ മോളെ നീ പറയുന്നേ.
ഉമ്മ വിചാരിച്ചതു ഞങ്ങൾക്ക് മൂന്നാമതും റെഡിയായി എന്നാണ്..
ഷമി – അതെ ഞാൻ അറിഞ്ഞ വിഷയത്തിന്നു ആണെങ്കിൽ ഇതൊന്നും പോരാ ഉമ്മ.
ഉമ്മ – ചിരിച്ചോണ്ട് എന്താ വിശേഷം.
അപ്പോയെക്കും സലീനയുടസ് ഉമ്മയും.
ഷമി എന്താ നീ പറയുന്നേ മനസിലാമുന്നില്ലല്ലോ.
സലീനയും അത് തന്നെ ചോദിച്ചു.
ഷമി – അതെ ഉമ്മ നിങ്ങളറിഞ്ഞില്ലേ.
ഉമ്മ – എന്താ ഷമി നിങ്ങൾ പറഞ്ഞാൽ അല്ലേ അറിയൂ.
ഷമി – രണ്ടുപേരും ഇതുവരെ പറഞ്ഞിട്ടില്ല.
ഉമ്മ – ഇല്ല പെണ്ണെ നീ കാര്യം എന്താ എന്ന് വെച്ചാൽ പറ.
ഷമി – ഹോഹോ എന്നാൽ കേട്ടോ.
തത്തയും സൈനുവും കൂടെ ഗൾഫിലോട്ട് പോകാനുള്ള പരിപാടിയാ.
അപ്പോഴാണ് രണ്ടു ഉപ്പമാരും കൂടെ അങ്ങോട്ട് കയറി വന്നത്.
അത് കേട്ടു ഉപ്പ എന്നെ ഒന്ന് നോക്കി ഉമ്മയും..
ഷമി – ഞാൻ കരുതി ഇവര് നിങ്ങളോടു പറഞ്ഞിട്ടുണ്ടാകും എന്ന്.
ഉമ്മ – എന്നിട്ട് രണ്ടാളും ഞങ്ങളോട് ഒന്നും പറഞ്ഞില്ലല്ലോ.
സലീന – അത് ഉമ്മ ശരിയായിട്ടൊന്നും ഇല്ലാ അതാ.
ഷമി – ഹോ അതിനിപ്പോ ശരിയാക്കാൻ എന്താ ജോലിക്ക് പോകുകയൊന്നും അല്ലല്ലോ.
ഉമ്മ – ആഹാ ഇതെന്തേ ഞങ്ങളോട് നേരത്തെ പറയാഞ്ഞേ അതോ ഞങ്ങളോട് പറയേണ്ട എന്ന് കരുതിയോ രണ്ടുപേരും.
ഉമ്മ – ഇത് കേട്ടോ ഇവർ ഗൾഫിൽ പോകാണെന്ന്.
ഉപ്പ – ആ അവര് എന്താന്നു വെച്ചാൽ ആയിക്കോട്ടെ നമ്മൾ പോകണ്ട എന്ന് പറഞ്ഞാലും അവര് പോകാതിരിക്കില്ലല്ലോ
എന്ന് ഇച്ചിരി നിരാശ കലർന്ന ഭാവത്തിൽ പറഞ്ഞോണ്ട് ഉപ്പ റൂമിലേക്ക് കയറി.