“ആരെങ്കിലും കൂടെ വന്നിട്ടുണ്ടോ?”
“മോൻ വന്നിട്ടുണ്ട്. ഡോക്റ്ററെ. ഇക്കാക്ക് ഒരിടത്ത് കൂട്ടുകാരുടെ ചില സാധനങ്ങൾ ഒക്കെ പലയിടത്തായി കൊണ്ടെക്കൊടുക്കാനുണ്ടായിരുന്നു.”
“മകൻ എന്തു ചെയ്യുന്നു?”
“ഡിഗ്രിയ്ക്കു പഠിക്കുന്നു. സ്പോർട്സിലൊക്കേണ്ട്.”
“അവൻ മതി. വിളിയ്ക്കൂ. ഫോം സൈൻ ചെയ്യണം.” ഡോക്റ്റർ ഒരു ഫോം എടുത്തു.
“ആസിഫേ, ഡോക്റ്റർ വിളിയ്ക്കുന്നു.” ആയിഷ വാതിൽക്കൽ വന്ന് മകനെ വിളിച്ചു.
“വരൂ ആസിഫേ… ഉമ്മയ്ക്ക് ചെറിയൊരു പ്രൊസീജ്യർ ഉണ്ട്. അതു കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞാൽ പോകാം. തന്റെ ഉപ്പാ വരാത്തതോണ്ട് താൻ ഇതൊന്ന് സൈൻ ചെയ്യണം. പേടിയ്ക്കാനൊന്നും ഇല്ല.”
“എന്താണുമ്മാ… എന്താ പറ്റിയേ? എന്തു പ്രൊസീജ്യർ?” ആസിഫ് ഞെട്ടിപ്പോയി.
“പേടിയ്ക്കണ്ടടാ കുട്ടാ. കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ ചെയ്യുന്നതാണ്. എല്ലാം ഞാൻ പിന്നെ പറയാം. ഇപ്പോളിതൊന്ന് സൈൻ ചെയ്യ്.” ആയിഷ ചിരിച്ചു.
“എന്തിന്റെയാണുമ്മാ?” ആസിഫ് വേവലാതിയോടെ ചോദിച്ചു.
“ആസിഫേ, ഉമ്മായ്ക്ക് അടുത്തെങ്ങും കുട്ടികൾ വേണ്ടാന്ന്. അതിനുള്ള മുൻകരുതലാണ്. അത്രേയുള്ളൂ. പേടിയ്ക്കാൻ യാതൊന്നുമില്ല. ഒരു മണിക്കൂർ കഴിഞ്ഞാൽ രണ്ടുപേർക്കും കൂളായി വീട്ടിൽ പോകാം. ഓക്കേ?”
ഡോക്റ്റർ ക്ഷമയോടെ വിശദീകരിച്ചു.
‘പത്തൊമ്പതുകാരനോട് ഒളിക്കേണ്ട കാര്യമെന്ത്?’ ഡോക്റ്റർ മനസ്സിൽ കരുതി പുഞ്ചിരിച്ചു.
“ശരി ഡോക്റ്റർ…” ആസിഫ് ഫോമിൽ സൈൻ ചെയ്തു.
“ആസിഫ് പുറത്ത് വെയിറ്റ് ചെയ്തോളൂ…”
ഡോക്റ്റർ സൗമ്യമായ പുഞ്ചിരിയോടെ അവനോട് പറഞ്ഞു.
ഒരു ചമ്മലോടെ അവൻ എഴുന്നേറ്റ്, ഉമ്മാനെ നോക്കി.