ദേവനന്ദ 6 [വില്ലി]

Posted by

അവരെന്തിനാണ് ഇത്രക് ദേഷ്യപ്പെടാൻ കാരണം എന്ന് എനിക്ക് മനസിലായില്ല.  എങ്കിലും അവർ പറഞ്ഞതെല്ലാം കേട്ട് തല താഴ്ത്തി നിൽക്കാനേ എനിക്കപ്പോൾ കഴിഞ്ഞുള്ളു…

പുശ്ചത്തോടെ അവരതും പറഞ്ഞു ഞങ്ങളെ മറികടന്നു പോയി  ..  എല്ലാം കേട്ട് ഡോക്ടറുടെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് മാത്രം ഞങ്ങൾക്ക് ഒപ്പം നിന്നു.

” ആ ഡോക്ടറിന് അങ്ങനെയാ..ഈ അടുത്ത അവരുടെ   കെട്ട്യോൻ ഇട്ടിട്ടു പോയതു.  അതിന്റെ കലിപ്പാ അവർക്കു . നിങ്ങളത് കാര്യം ആക്കണ്ട  .. ആ കുട്ടിക്ക് കുഴപ്പൊന്നുല്ല..  ഡ്രിപ്പ് ഇട്ടിട്ടുണ്ട്.  കഴിഞ്ഞാൽ വീട്ടിലേക്കു പോകാം. “

സമാധാനവാക്കെന്ന വണ്ണം അവരതു പറഞ്ഞു.

” കാണാമോ?  “

” കണ്ടോ  ! ഉറങ്ങുക ആണന്നു തോന്നുന്നു   “

അതുംപറഞ്ഞവർ ഞങ്ങളെ അകന്നു പോകുമ്പോൾ ഞാനും ഹരിയും ദേവു കിടന്ന റൂമിനുള്ളിലേക്ക് കയറി.

” ഒന്ന് തല കറങ്ങി വീണതിനാണോ ഇത്ര വലിയ റൂമിൽ കൊണ്ട് വന്നത് വല്ല വാർഡിലും കൊണ്ട് കിടത്തിയാൽ മതി ആയിരുന്നല്ലോ. “

കയറി വന്നതേ ഹരി അങ്ങനെ പറഞ്ഞതിൽ തെറ്റൊന്നും എനിക്കും തോന്നിയില്ല.  വിശാലമായ ആ മുറിയിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു.

നല്ല ഉറക്കത്തിലാണ് ദേവു. ഞാൻ നടന്നു അവളുടെ കട്ടിലിനരികിൽ ഉള്ള കസേരയിൽ ചെന്നിരുന്നു. അവളുടെ ആ കിടപ്പു നോക്കി നിൽക്കെ എനിക്ക് സഹതാപത്തെക്കാൾ കുറ്റബോധം ആണ് തോന്നിയത്.  ഇവളുടെ ഈ അവസ്ഥക്കും കാരണക്കാരൻ ഞാനാണല്ലോ എന്നോർത്ത്.  എനിക്ക് എന്നോട് തന്നെ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

” പാവം കുട്ടി  “

ദേവുവിന്റെ കിടപ്പു നോക്കി ഇരിക്കുന്ന എന്റെ തോളിൽ കൈ അമർത്തി ഹരി അത് പറഞ്ഞു.

അപ്പോളേക്കും കതകു തുറന്നു മുൻപ് കണ്ട അതെ നേഴ്‌സ് വീണ്ടും കടന്നു വന്നു.

അവരകത്തെക്ക് കയറി വന്നു ദേവുവിന്റെ അടുത്തെത്തി എന്തൊക്കെയോ ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നു.  ഇടക്കെപ്പോളോ എന്നെ നോക്കിയാ അവരൊരു ചിരി പാസാക്കി.  തിരിച്ചു ഞാനും..

” ആഹാ എഴുന്നേറ്റോ?  “

അപ്പോളാണ് പാതി മയക്കത്തിൽ നിന്നും.  ഒന്നും മനസിലാവാത്തവളെ പോലെ കണ്ണും മിഴിച്ചു എന്നെയും  നേഴ്‌സിനെയും നോക്കി കിടക്കുന്ന ദേവുവിനെ ഞങ്ങൾ ശ്രദ്ധിച്ചത്.

” പേടിക്കാനൊന്നുല്ല …  കൃത്യ സമയത്ത് ഫുഡ് കഴിക്കാത്തതിന്റെയാ..  “

ആ നേഴ്‌സ് ദേവുവിനോടായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *