പുലിവാൽ കല്യാണം 4 [Climax]
Pulivaal Kallyanam Part 4 | Author : Hyder Marakkar | Previous Part
ഒരുപാട് വൈകി, എന്നാലും ക്ഷമയോടെ കാത്തിരുന്ന എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അവസാന ഭാഗത്തിലേക്ക് കടക്കുന്നു
കുഞ്ഞിനെ ഭൂമിയിലെ മാലാഖ എന്റെ അമ്മായിയപ്പന്റെ കയ്യിൽ കൊടുത്തതും പുള്ളി അതിനെ കൊഞ്ചിക്കാൻ തുടങ്ങി, ഞാനും അതിനെ കണ്ണ് എടുക്കാതെ നോക്കി നിന്നുപോയി….. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽഅവൾ…… ആ ശ്രീലക്ഷ്മി പ്രസവിക്കുന്ന കുഞ്ഞ് ജീവിതകാലം മുഴുവൻ എന്നെ അച്ഛാ എന്ന് വിളിക്കുന്നത് എനിക്ക് ചിന്തിക്കാൻ പോലും പറ്റില്ലായിരുന്നു, ഈ നിമിഷം വരെ…… പക്ഷെ ഇപ്പോ ഇവനെ, ഈ പിടുങ്ങിനെ കാണുമ്പോൾ മനസ്സിന് ഒരു ചാഞ്ചാട്ടം….
“ഹായ് ഞാൻ വിഷ്ണു മാമൻ…..”
കുഞ്ഞിന് നേരെ കൈ കാണിച്ചുകൊണ്ട് വിഷ്ണു പറഞ്ഞു…
“അയ്യേ……. നിന്നെ കാണണ്ട ന്ന്”
വിഷ്ണു സംസാരിച്ചതും കുഞ്ഞ് കണ്ണടച്ചത് കണ്ട് ഞാൻ അവനെ കളിയാക്കി, അല്ലെങ്കിലും ഇപ്പോ ജനിച്ചു വീണ കുഞ്ഞിനോട് ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അതിന് വല്ലതും മനസിലാവുമോ…… ഇവരൊക്കെ എന്താ ഇങ്ങനെ?? ആാാാ
കുഞ്ഞിനെ മാലാഖ തിരിച്ച് കൊണ്ടുപോയതും ഞങ്ങൾ മൂന്നുപേരും അവിടെ ഇട്ട ഓരോ കസേരയിൽ ചെന്നിരുന്നു….. ഹൈദർ ഇക്കയുടെ കണ്ണിൽ പെടാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു…
“ഡാ…… ഓരോ ചായ കുടിച്ച് വന്നാലോ??”
അല്പനേരം എന്തോ ആലോചിച്ചു ഇരുന്നപ്പോഴാണ് വിഷ്ണുവിന്റെ ചോദ്യം വന്നത്…
“ഏയ് എനിക്ക് വേണ്ട, നീ അങ്കിളിനെ കൂട്ടി ചെല്ല്”
“വേണ്ടെങ്കിൽ വേണ്ട, നമുക്ക് പോവാ അങ്കിളേ……”
വിഷ്ണു അത് പറഞ്ഞപ്പോൾ പുള്ളി എന്നെ ഒരു നോട്ടം നോക്കിയെങ്കിലും എനിക്ക് ഇപ്പോ വേണ്ട നിങ്ങൾ പോയി കഴിച്ചോ എന്ന് പറഞ്ഞപ്പോൾ അവർ രണ്ടുപേരും കൂടി എഴുന്നേറ്റ് ക്യാന്റീനിലേക്ക് പോയി…..
“എടി…. നിനക്ക് ആ പയ്യനെ മനസ്സിലായോ?? നമ്മുടെ യാമിനി സിസ്റ്ററുടെ………….”