🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു മൈക്ക് അനൗൺസ്‌മെന്റ് വന്നു….. ഞങ്ങൾ കാത്തിരിക്കുന്ന അനൗൺസ്‌മെന്റ്….

“ഇന്ന് ഇവിടെ നടന്ന സെലെക്ഷൻ ക്യാമ്പിൽ പങ്കെടുത്ത നൂറ്റി പതിനെട്ട് പേരിൽ നിന്നും സെലെക്ഷൻ ലഭിച്ചത് ഇരുപത് പേർക്കാണ്, ഞാൻ പേര് വിളിക്കുന്നവർ ഇങ്ങോട്ട് വരുക”

അയ്യോ എന്റെ ഹൃദയം ട്ടപ്പ് ട്ടപ്പ് ഇടിക്കാൻ തുടങ്ങി……. മൈക്കിൽ ഓരോരുത്തരെ ആയി വിളിക്കാൻ തുടങ്ങി, ഓരോ പേര് വിളിക്കുമ്പോഴും ടെൻഷൻ കൂടി കൂടി വന്നു…… പതിനഞ്ചു പതിനാറ് പതിനേഴ്…… അങ്ങനെ ഒരു പതിനെട്ടു പേരെ വിളിച്ച് കഴിഞ്ഞപ്പോഴേക്കും എന്റെ ആത്മവിശ്വാസം മുഴുവൻ ചോർന്നിരുന്നു, നോക്കിയപ്പോൾ ചിന്നൂന്റെ മുഖത്തും ആകെ വിഷമം…..

പക്ഷെ…….. ചിന്നു പറഞ്ഞ ഉറപ്പ് സത്യമായി, പത്തൊൻപതാമത് വിളിച്ച പേര്

“””ടോണി മാത്യൂസ് തെക്കേപറമ്പിൽ”””

ഒരു നിമിഷത്തേക്ക് ഞാൻ സ്റ്റക്ക് ആയിപ്പോയി…… അനങ്ങാൻ പറ്റാതെ ഇരുന്ന് പോയി…. ചിന്നു എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ തന്നപ്പോഴാണ് എന്റെ ചലനശേഷി തിരിച്ചു കിട്ടിയത്…..

ഞാൻ നേരെ അവർ റിപ്പോർട്ട്‌ ചെയ്യാൻ പറഞ്ഞ സ്ഥലത്തേക്ക് ഓടി….. പക്ഷെ അവിടെ എത്തിയപ്പോൾ സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന എനിക്ക് അല്പം വിഷമം ഉണ്ടാകുന്ന വാർത്തയാണ് ആദ്യം കേട്ടത്….

“നാളെ മുതൽ ഒന്നര മാസം ക്യാമ്പുണ്ട്, സെലെക്ഷൻ കിട്ടിയ എല്ലാവരും നാളെ തന്നെ ക്യാമ്പിൽ ജോയിൻ ചെയ്യണം…. അതും അവിടെ താമസിച്ച്….. ഒന്നര മാസം അവിടെ തന്നെ, ഇടയ്ക്ക് വീട്ടിലേക്ക് ഒന്നും പോവാൻ കഴിയില്ല….

ഇങ്ങനെ ഒരു സാഹചര്യത്തിൽ മീനൂനെ വിട്ട് നിൽക്കുക എന്ന് പറയുമ്പോൾ…… എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല… പക്ഷെ ഈ അവസരം വേണ്ടെന്ന് വെച്ചാൽ പിന്നെ ഒരിക്കലും ഇങ്ങനെ ഒരു ചാൻസ് എനിക്ക് കിട്ടുമെന്ന് തോന്നുന്നില്ല….

അസിസ്റ്റന്റ് കോച്ച് ആന്റണി സാർ എല്ലാവരോടും വന്നു സംസാരിച്ചു….. നല്ലൊരു മനുഷ്യൻ

Leave a Reply

Your email address will not be published. Required fields are marked *