🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

“എന്താ??”
ആ ഇളി കണ്ട് ഞാൻ ചോദിച്ചു…..

 

“ഏയ്………. ബൈഹാർട്ട്‌ പഠിക്കാൻ കഷ്ടപ്പെടട്ടെന്നു തോന്നി….”
അതും പറഞ്ഞ് പെണ്ണ് വീണ്ടും ചിരിക്കാൻ തുടങ്ങി….

“ഓ ബൈഹാർട്ട്‌ പഠിക്കേണ്ട കാര്യം ഒന്നുമില്ല, അതൊരു ജിന്നിന്റെ വരികളാണ് മോളെ, ഉള്ളിൽ കയറി കൂടിയ പിന്നെ ഇറങ്ങി പോവില്ല….”
ഞാൻ മീനൂന്റെ മൂക്കിൽ മൂക്ക് മുട്ടിച്ചുകൊണ്ട് പറഞ്ഞു….

 

“ഓ….. ഏത് ജിന്ന് ആണെങ്കിലും ഇപ്പോ തന്നെ ഇറക്കി വിട്ടോ, ഇനി ഞാൻ മാത്രം മതി ഇതിന്റെ അകത്ത്…”
എന്നും പറഞ്ഞ് മീനു എന്റെ നെഞ്ചിൽ ഒന്ന് വേദനിപ്പിക്കാതെ കുത്തിയിട്ട് നെഞ്ചിൽ തല വെച്ച് കിടന്നു… പെണ്ണിന്റെ കുശുമ്പ് കണ്ടപ്പോൾ എനിക്ക് ചിരി വന്നു, ഒപ്പം പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷവും……

“അതെ…… ഇങ്ങനെ കെട്ടിപ്പിടിച്ച് നിന്ന മതിയോ, വിശക്കുന്നു”

 

“അയ്യോ…….. അത് മറന്നുപോയി, ഒന്നും ഉണ്ടാക്കിയില്ല”
എന്നിൽ നിന്നും അകന്നു മാറി മുഖം ചുളിച്ചു കൊണ്ടാണ് മീനു അത് പറഞ്ഞത്,

 

“ഓ ഇനി ഇപ്പോ കുക്ക് ചെയ്യണ്ട, ഹോട്ടലിൽ നിന്ന് വാങ്ങാ”
തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചുകൊണ്ടു ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന് മുഖത്ത് പുഞ്ചിരി വിരിഞ്ഞു, അവൾ ആഗ്രഹിച്ച കാര്യമാണ് ഞാൻ പറഞ്ഞതെന്ന് ആ മുഖം കണ്ടാൽ അറിയാം

 

ഞങ്ങൾ കൈകൾ കോർത്തുകൊണ്ട് തന്നെ മുറിയിലേക്ക് നടന്നു, അകത്തു എത്തുമ്പോഴേക്കും മീനു എന്നിൽ നിന്നും അകന്നു മാറി നടന്നു….. ശ്രീലക്ഷ്മി കട്ടിലിൽ എന്തോ ആലോചിച്ച് ഇരിപ്പുണ്ട്,
ഞാൻ പല്ല് തേച്ച് മറ്റ് പ്രഭാത കർമങ്ങൾ ഒക്കെ തീർത്ത് വേഗം തന്നെ ഇറങ്ങി, ഇത്രയും നേരം വയറിനെ പരിഗണിക്കാതെ ഇരുന്നതിന് പുള്ളി പിണങ്ങിയിട്ടുണ്ട്, വയറു കാളാൻ തുടങ്ങി…

“ന്ക്കി ദോശ മതി ട്ടോ…….”
ഇറങ്ങാൻ നേരം മീനു പിന്നാലെ വന്ന് പറഞ്ഞു….

“ഓ…..സമയം പതിനൊന്നു മണിയായി, എന്തെങ്കിലും ബാക്കി ഉണ്ടായ മതിയായിരുന്നു”
ഒട്ടും സമയം കളയാതെ ഞാൻ വണ്ടി എടുത്ത് ഹോട്ടലിലേക്ക് വിട്ടു, പ്രതീക്ഷിച്ച പോലെ ഹോട്ടലിൽ ഫുഡ്‌ ഒക്കെ തീരാറായിരുന്നു…. ദോശ ഒക്കെ എപ്പോഴോ ഖത്തം ഹുവാ, അതുകൊണ്ട് കിട്ടിയ പുട്ടും കടല കറിയും വാങ്ങി ഞാൻ വേഗം തിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *