🤵പുലിവാൽ കല്യാണം 4👰 [Hyder Marakkar] [Climax]

Posted by

പെണ്ണ് നിന്ന് ചിണുങ്ങി

“ഛെ എന്ത് സ്വഭാവാ മീനു നിന്റെ……. പാവം ചെക്കൻ വെളിക്ക് ഇരിക്കുന്ന സമയ, നീ തൂറാൻ മുട്ടിയിട്ട് ഓടുമ്പോൾ ആരെങ്കിലും നിന്നെ പിടിച്ചു വച്ചിട്ട് ഇപ്പോ പോവണ്ട ന്ന് പറഞ്ഞ എന്താ അവസ്ഥ……… അതെ പോലെ അല്ലേ ഇവന്ടെയും കാര്യം, അല്ലേടാ ജിമ്മിക്കുട്ടാ”
ജിമ്മിനെ കളിപ്പിച്ച് കൊണ്ട് ഞാൻ അത് പറയുന്നതിനിടയ്ക്ക് മീനുവിനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി, ഹോ നല്ല ചൂടിലാണ്…… പെണ്ണിന് ദേഷ്യം പിടിച്ചു, സീന്…

 

“ഡാ കളിക്കല്ലേ, അതിനെ അങ്ങ് കൂട്ടിൽ കയറ്റ്….. മോൾക്ക് പേടിയാണെന്ന് പറഞ്ഞില്ലേ”
ശാരദാമ്മ ഇടപെട്ടു, ഇനി അനുസരിച്ചേ പറ്റു….

 

“ജിമ്മി…… മോൻ വാടാ….. നിനക്ക് സ്വസ്ഥമായി രണ്ടിന് പോവാൻ പോലും സ്വാതന്ത്ര്യം ഇല്ല ലേ, ക്രൂവൽ പീപ്പിൾ”
ഞാൻ പാവം ജിമ്മിയെ കൊണ്ടുപോയി കൂട്ടിലാക്കി….

കൂട് പൂട്ടി ഞാൻ ജിമ്മിയെ ഒന്ന് നോക്കിയപ്പോൾ “മുതലാളീ…….” എന്ന് അർത്ഥം വെച്ച് വിളിക്കുന്ന പോലെ അവൻ ഒന്ന് ഓളിയിട്ടു, പാവം………

 

“വാ…. ദുഷ്ട്ടെ, അവനെ കൂട്ടിലാക്കി”
ഞാൻ അത് പറഞ്ഞപ്പോൾ ഒന്നും കൂടെ നോക്കി കൂട് ഞാൻ പൂട്ടിയിട്ടിലേ എന്നൊക്കെ ഉറപ്പ് വരുത്തിയ ശേഷമാണ് മീനു ഇറങ്ങി വന്നത്, അവളെ ധൈര്യത്തെ കുറിച്ച് പറയാതിരിക്കാൻ വയ്യ……..

 

“ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ മാത്രേ കണ്ടിട്ടുള്ളു, നിനക്ക് എവിടുന്നു കിട്ടി കുട്ടി ഇത്ര ധൈര്യം”
ബൈക്കിൽ കയറാൻ നിന്ന മീനൂനോട്‌ ആ ഡയലോഗ് കൂടി അടിച്ചപ്പോൾ അമ്മ കാണാതെ അവൾ എന്റെ വയറ്റിൽ പിച്ചി….

 

 

“അമ്മേ ശരി റ്റാറ്റ”
ശാരദാമ്മയ്ക്ക് കൈ വീശി കാണിച്ചുകൊണ്ട് ഞാൻ വണ്ടി എടുത്തു, മറ്റേ മഹാൻ പിന്നെ മുറിയിൽ തന്നെയാണ്, ചെറിയ പരിക്ക് ആണെങ്കിലും എന്താ ആശാൻ നന്നായി മുതലാക്കുന്നുണ്ട്

 

വിഷ്ണൂന്റെ വീട്ടിൽ നിന്ന് വണ്ടി പുറത്തേക്ക് എടുത്തതും

Leave a Reply

Your email address will not be published. Required fields are marked *