“ഹലോ സാറേ…. ഇപ്പോ ഈക്വൽ ആയില്ലേ”
പിറകിൽ മീനൂന്റെ ശബ്ദം കേട്ട് ഞാൻ ഞെട്ടി തിരിഞ്ഞു……………അതാ നിൽക്കുന്നു എന്റെ പെണ്ണ്, മുഖത്ത് കുസൃതി ചിരിയാണ്…. പകരം വീട്ടിയതിന്റെ സന്തോഷം…
“വാടി ഇങ്ങോട്ട്….”
ഇടുപ്പിലൂടെ കൈ ചുറ്റി എന്നോട് അടുപ്പിച്ചതും പെണ്ണൊന്ന് തിരിഞ്ഞ് നോക്കി, ശ്രീലക്ഷ്മി കാണുന്നുണ്ടോ എന്നാവും….. ഇല്ലെന്ന് മനസ്സിലായത് കൊണ്ട് പിന്നെ എന്നോട് ചേർന്ന് എന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട് അടങ്ങി നിന്നു…
“ലുട്ടൂസേ…… മതി വാ പോവാം”
ആ അധരങ്ങളിലെ തേൻ കുടിക്കാൻ മുഖം അടുപ്പിച്ച എന്നെ തടഞ്ഞുകൊണ്ട് മീനു പറഞ്ഞു….
“ഒന്ന് അടങ്ങ് മീനൂട്ടി…… ഞാൻ എന്റെ സുന്ദരി കുട്ടിയെ ഒന്ന് കൊതി തീരേ കണ്ടോട്ടെ”
“അയ്യടാ……. എന്റെ മോനുന്റെ കൊതി അങ്ങനെ ഇപ്പോ തീരണ്ട…… വാ നടന്നെ”
വീണ്ടും അടുക്കാൻ ശ്രമിച്ച എന്നെ തള്ളി മാറ്റിക്കൊണ്ട് മീനു പറഞ്ഞു, അല്ലെങ്കിലും ഈ കൊതി അങ്ങനെ തീരില്ല എന്ന് എനിക്കും അറിയാമായിരുന്നു….
“സാരി സൂപ്പർ….. ഒരു രക്ഷയില്ല”
“മേരിയമ്മ വാങ്ങി തന്നതാ”
എന്റെ പ്രശംസയിൽ കുളിർമ കൊണ്ടുകൊണ്ട് മീനു പറഞ്ഞു, ഈ മേരി ഇതൊക്കെ എപ്പോ വാങ്ങി ആവോ……. എന്നാലും പറയാതിരിക്കാൻ വയ്യ, കിടിലം സെലെക്ഷൻ….. കുറച്ച് സാരി കൂടി വാങ്ങണം, എന്ന ഈ സാധനത്തിനെ ഇടയ്ക്ക് ഇങ്ങനെ കാണാല്ലോ….. പ്രണയിക്കുന്ന പെണ്ണിനെ സാരി ഉടുത്ത് കാണുന്ന ഒരു ഫീൽ, വൗ…………..കുളിര്………………..
“പോയാലോ??”
എന്റെ ചോദ്യത്തിന് തല ആട്ടിയെങ്കിലും അനങ്ങാതെ എന്നെ ഒട്ടി നിന്നു, ഇത്ര നേരം തിരക്ക് കൂട്ടിയവൾ ഇപ്പോ എല്ലാം മറന്ന് കണ്ണിമ വെട്ടാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്….. ആ കണ്ണുകളിൽ ഞാൻ മാത്രം…..