ശ്രീലക്ഷ്മി അവിടെ ടെറസിൽ പുറത്തേക്ക് നോക്കി നിൽപ്പുണ്ടായിരുന്നു, എന്നാലും ഇവളുടെ ഈ വരവിന്റെ ഉദ്ദേശം എന്താണെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ….. എന്തായാലും ആള് പഴയ പോലെ അല്ല, മുഴുവൻ സമയവും എന്തോ ആലോചിച്ച് ഇരിപ്പാണ്….. അധികം സംസാരം ഒന്നുമില്ല
അല്ലെങ്കിലും എന്നോട് സംസാരിക്കാൻ വരില്ല, വന്ന അത്രയെ അവൾക്ക് ഓർമ്മയുണ്ടാവു…. പിന്നെ ഉള്ളത് മീനു, മീനൂനോടും അവൾ അധികം സംസാരിക്കുന്നത് ഒന്നും കണ്ടിട്ടില്ല, അവൾ എന്തെങ്കിലും ചോദിച്ച അതിന് മാത്രം മറുപടി കൊടുത്ത് ഒരു മൂലയിൽ ഒതുങ്ങി കൂടുന്നുണ്ട്….. ഇതൊക്കെ മിക്കവാറും അവരുടെ പ്ലാനിന്റെ ഭാഗം ആയിരിക്കും…. അത് എന്ത് തന്നെ ആയാലും എന്റെ മീനുവിനെ മാത്രം ഞാൻ വിട്ട് കൊടുക്കില്ല…
രാത്രി അത്താഴം നേരത്തെ കഴിച്ചു……. വേഗം കിടന്ന് ഉറങ്ങിയാലേ രാവിലെ വേഗം എഴുന്നേൽക്കാൻ കഴിയു എന്നും പറഞ്ഞ് മീനു എന്നെ നിന്ന് തിരിയാൻ സമ്മതിക്കാതെ പുതപ്പും തലയിണയും തന്ന് മുകളിലേക്ക് ഉന്തി തള്ളി വിട്ടു….
“ലുട്ടൂസ് പോയി കിടന്നോ…… ഞാൻ വേഗം വരാ”
എന്ന് പറഞ്ഞ് മീനു എന്നെ മുകളിലേക്ക് തള്ളി കയറ്റിയിട്ട് അര മണിക്കൂർ കഴിഞ്ഞു, ഇനി വരാതിരിക്കോ………. വഞ്ചകി………….. ഏയ് എന്റെ മീനു അങ്ങനെ പറ്റിക്കില്ല വരും….
ഹോ നൂറ് ആയുസ്സാണ്, അവളെ കുറിച്ച് തന്നെ ഓർത്ത് കിടക്കുമ്പോൾ മീനു മെല്ലെ ഏണി കയറി വന്നു….
“ശ്യോ ഇത് ഇതുവരെ ഉറങ്ങിയില്ലേ…… വേഗം ഉറങ്ങ് മോനു, രാവിലെ നേരത്തെ വിളിക്കും കേട്ടോ”
ഏണി കയറി വന്ന അവളെ തന്നെ നോക്കി ഇളിച്ചോണ്ട് കിടക്കുന്നത് കണ്ട് മീനു പറഞ്ഞു…. ഇടയ്ക്ക് പെണ്ണിന്റെ പെരുമാറ്റവും സംസാരവും കേൾക്കുമ്പോൾ മേരിയേ ഓർമ്മ വരും, പ്രത്യേകിച്ച് ഇങ്ങനെ മോനു ന്ന് വിളിച്ച് സംസാരിക്കുമ്പോൾ….