“തണുത്തിട്ട് ഉറങ്ങാൻ പറ്റുന്നില്ല…….”
ഞാൻ വിഷമം നടിച്ചുകൊണ്ട് പറഞ്ഞപ്പോൾ മീനു അതിൽ വീണു, പെണ്ണ് വേഗം കൂടെ വന്ന് കിടന്നു……. എന്നെ കെട്ടിപ്പിടിച്ച്…… തണുപ്പിനെ പ്രതിരോധിക്കാൻ അവളിലെ ചൂട് മൊത്തം എനിക്ക് പകർന്നുകൊണ്ട് ഒന്നായി കിടന്നു……
“മീനൂട്ടി ഉറങ്ങിയോ??”
“ഞാൻ ഉറങ്ങി……. ലുട്ടൂസും ഉറങ്ങ്”
കുഞ്ഞു വാവയെ ഉറക്കാൻ പാടുപെടുന്ന അമ്മയെ പോലെ ആയിരുന്നു മീനുവിന്റെ ഭാവം….
“മീനൂട്ടി ഞാൻ ഒരു കാര്യം പറയട്ടെ….”
“വേണ്ട……. മിണ്ടാതെ കിടന്ന് ഉറങ്ങാൻ നോക്ക്”
മീനു ഗൗരവം നടിച്ചു
“പ്ലീസ് ഒറ്റ കാര്യം, എന്നിട്ട് ഞാൻ ഉറങ്ങാ”
“മ്മ്…..”
വേഗം പറഞ്ഞ് തുലയ്ക്ക് എന്നൊരു ഭാവത്തിലാണ് മീനു സമ്മതം മൂളിയത്
“അതില്ലേ…….. നമ്മുടെ കുട്ടിപട്ടാളത്തിലേക്ക് ആദ്യത്തെ ആളെ റിക്രൂട്ട് ചെയ്യണ്ടേ??
എന്റെ ചോദ്യത്തിന്റെ അർത്ഥം മനസ്സിലാവാതെ മീനു എന്നെ സംശയത്തോടെ നോക്കി….. ഇപ്പോഴും ഞങ്ങൾ കെട്ടിപ്പിടിച്ചു തന്നെയാണ് കിടക്കുന്നത്….
“നോക്കണ്ടേ…….”
അവളെ വയറ്റിൽ ഉഴിഞ്ഞുകൊണ്ട് കള്ള ചിരിയോടെ ഞാൻ ചോദിച്ചപ്പോഴാണ് എന്റെ ആവശ്യം പെണ്ണിന് മനസ്സിലായത്…