“ഇപ്പോ വേക്കൻസി ഒന്നുമില്ല…… കുറച്ച് കഴിഞ്ഞ് റിക്രൂട്ട് ചെയ്യാ കേട്ടോ……. ഇപ്പോ എന്റെ റിക്രൂട്ടർ അടങ്ങി കിടന്നേ”
അവളെ വയറ്റിൽ ഇഴഞ്ഞു നടന്ന എന്റെ കൈ പിടിച്ച് വെച്ചുകൊണ്ട് ഒട്ടും കരുണയില്ലാതെ മീനു പറഞ്ഞു
“ദുഷ്ടത്തി………… ഞാൻ മേരിയോട് പറഞ്ഞ് കൊടുക്കും………..”
“ഓ വല്യ കാര്യം…….. അടങ്ങി കിടക്ക് ലുട്ടൂസേ……. രാവിലെ നേരത്തെ എഴുന്നേൽക്കണ്ടേ……… നല്ല വാവയല്ലേ ഉറങ്ങിക്കേ……. ഓഓഓഓഓഓ ഓഓഓഓഓഓ”
കുഞ്ഞി കുട്ടികളെ തട്ടി ഉറക്കുന്നത് പോലെ മീനു എന്നെ ഉറക്കാൻ ശ്രമിച്ചു, പക്ഷെ ഞാൻ ഉണ്ടോ ഉറങ്ങുന്നു…. പിന്നെയും കുറെ നേരം വെറുപ്പിച്ച ശേഷമാണ് ഞാൻ ഉറങ്ങിയത്…..
ഉറങ്ങാൻ വൈകിയാൽ എന്താ നേരത്തെ എഴുന്നേറ്റു……. അല്ല എഴുന്നേൽപ്പിച്ചു……… അഞ്ചര ആയപ്പോഴേക്കും മീനു എന്നെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചു…… ജീവിതത്തിൽ ഇതുവരെ അഞ്ചര മണിക്ക് ഒന്നും കണ്ണ് തുറന്ന് ശീലം ഇല്ലാത്ത പാവം എനിക്ക് കണ്ണ് പോലും തുറക്കാൻ പറ്റിയില്ല…..
മീനു കുറെ പിടിച്ച് വലിച്ചും നുള്ളിയും പിച്ചിയും ഒക്കെ നോക്കിയെങ്കിലും ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നോക്കി……. ഒടുക്കം എന്നെ എഴുന്നേൽപ്പിക്കാൻ പെണ്ണ് അവസാനത്തെ അടവ് ഇറക്കി….
കണ്ണും പൂട്ടി കിടന്ന എന്റെ ചുണ്ട് മീനു മെല്ലെ ഒന്ന് ചപ്പി…… പെട്ടെന്ന് പോപ്പോയ് ചീര കഴിച്ചത് പോലെ ശക്തിയും ഊർജ്ജവും കിട്ടിയ ഞാൻ ചാടി തിരിഞ്ഞ് മീനൂനെ അടിയിലാക്കി ചുണ്ടുകൾ ചപ്പി വലിച്ചു….
“ഇപ്പോ ഉറക്കം പോയില്ലേ……. ഇനി മതി വാ എഴുന്നേൽക്ക്”
കുറച്ചുനേരത്തെ അധരപാനത്തിന് ശേഷം അകന്നു മാറിയ എന്നെ നോക്കി ചിരിച്ചുകൊണ്ട് മീനു പറഞ്ഞു….. അനുസരിക്കാതെ വേറെ വഴി ഇല്ലാത്തത് കൊണ്ട് ഞാൻ ഏണി ഇറങ്ങിയ ശേഷം എന്റെ പേടിതൂറിയായ കെട്ടിയോളെയും ഇറക്കി കൊടുത്തു….
താഴെ എത്തിയതോടെ ചീരയുടെ………. ഛെ അല്ല………. അധരപാനത്തിന്റെ ശക്തി നഷ്ടപ്പെട്ടതോടെ ഞാൻ വാടി തളർന്നു ഒരു മൂലയിൽ ഇരുന്നു…..