അടുക്കളയിലെ പണിയുടെ ഇടയിലൂടെ മീനു ഇടയ്ക്ക് ഓടി വന്ന് എന്നെ കൊണ്ട് പല്ല് തേപ്പിച്ചു…….. ഹാ ഹാ നല്ല ചുഗം……. വെറുതെ വായും തുറന്ന് ഇരുന്ന് കൊടുത്ത മതി…. ഡെയിലി ഈ സെറ്റപ്പ് ആക്കാൻ പറ്റിയിരുന്നെങ്കിൽ നന്നായിരിക്കും…….
ഒരു വൃത്തികെട്ട ചിരി കേട്ടാണ് ഞാൻ കണ്ണ് തുറന്ന് നോക്കിയത്…….. നോക്കുമ്പോൾ അവൾ ആ ചീലച്ച്മി ചിരിച്ചതാണ്, മീനു എനിക്ക് പല്ല് തേപ്പിച്ച് തരുന്നത് കണ്ടിട്ടാണ് അവളുടെ ഒടുക്കത്തെ ഇളി….. ഇതിലും വൃത്തിക്ക് എനിക്ക് തേക്കാൻ അറിയാം എന്നൊരു അഹംഭാവവും ആ ചിരിയിൽ ഉണ്ടായിരിക്കാം…..
“മതി ഇരുന്ന് ഉറക്കം തൂങ്ങിയത്, പോയി കുളിക്ക് ചിന്നു ഇപ്പോ വരും…….”
മീനു എന്നെ ഉന്തി തള്ളി കുളിമുറിയിൽ കയറ്റി……
“ന്ന തോർത്ത്………. വേഗം വന്നോ, ഇനി അതിന്റെ അകത്ത് ഇരുന്ന് ഉറങ്ങണ്ട”
കുളിമുറിയുടെ വാതിലിൽ ചാരി നിന്ന് ഉറക്കം തൂങ്ങിയ എനിക്ക് നേരെ തോർത്ത് നീട്ടികൊണ്ട് മീനു പറഞ്ഞു…..
“നല്ലൊരു ദിവസം ആയിട്ട് ഇങ്ങനെ തണുപ്പൻ കളി കളിക്കാതെ ഒന്ന് ഉഷാറായിക്കെ ലു……… ടോണി”
ശ്രീലക്ഷ്മി ഇരിക്കുന്നത് കൊണ്ടാകാം മീനു എന്നെ ആദ്യമായി ടോണി എന്ന് വിളിച്ചത്, ആദ്യമായിട്ട് ആണെന്ന് തോന്നുന്നു…………
“കുളിപ്പിച്ച് തരുന്നോ??”
അതിന് മറുപടി ഒന്നും തരാതെ മീനു എന്നെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു……. അല്ല പേടിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയാം….. കാണാൻ കോമഡിയാണ്…….
“ഈശ്വരാ അഞ്ചരയ്ക്ക് വിളിക്കാൻ തുടങ്ങിയതാണ് ഞാൻ ഈ സാധനത്തിനെ, നോക്ക് സമയം ആറര കഴിഞ്ഞു……. ഇനി ഞാൻ പറയൂല എന്താന്ന് വെച്ച ചെയ്തോ”.