“ചിന്നൂസേ……. സീറ്റ് ബെൽറ്റ് ഇട്ടോ”
ചിന്നുവിനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ മിനി മോളെ മുന്നോട്ട് എടുത്തു, രാവിലെ നേരത്തെ ആയതുകൊണ്ട് റോഡിൽ അധികം വണ്ടികൾ ഒന്നും ഇല്ലാഞ്ഞത് കൊണ്ടും എന്റെയും മിനി മോളുടെയും കഴിവ് കൊണ്ടും എട്ട് മണിക്ക് പത്ത് മിനിറ്റ് മുന്നെ ഞങ്ങൾ ഗ്രൗണ്ടിൽ എത്തി……
ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ പേര് വന്നിട്ടുണ്ട് സെലെക്ഷന്, എങ്ങനെ പോയാലും നൂറിന് മുകളിൽ ഉണ്ടാവും, തീർച്ച……. ചിന്നു എന്നെ ഒന്ന് വിഷ് ചെയ്തിട്ട് കൂടെ വന്നവർക്ക് ഇരിക്കാൻ വേണ്ടി ഒരുക്കിയ കസേരയിൽ പോയി ഇരുന്നു, ഞാൻ പേര് കൊടുത്തിട്ട് ഗ്രൗണ്ടിന്റെ സൈഡിൽ കണ്ട ഡ്രസ്സിങ് റൂമിൽ പോയി അണിഞ്ഞ് ഒരുങ്ങി വന്നു….
കുറച്ചു നേരം കഴിഞ്ഞപ്പോൾ രണ്ട് ചേട്ടന്മാർ വന്ന് എല്ലാവരോടും വരിയിൽ നിൽക്കാൻ പറഞ്ഞു, എല്ലാവരും സ്കൂളിൽ അസംബ്ലിക്ക് നിൽക്കുന്ന പോലെ നിന്നപ്പോഴേക്കും കുറച്ച് പ്രായമുള്ള നാലുപേർ വന്നു, കുറച്ച് പ്രായം എന്ന് പറയുമ്പോൾ ഒരു നാല്പത് പ്ലസ് ഉണ്ടാവും…. എല്ലാവരും Catamounts FC എന്ന് എഴുതിയ ജേഴ്സിയും ഷോർട്സും ആണ് വേഷം….. കോച്ചിംഗ് ടീം ആയിരിക്കും, നടുക്ക് നിൽക്കുന്ന നീളം കുറഞ്ഞ കഷണ്ടി തലയനാണ് ഹെഡ് കോച്ച് എന്ന് തോന്നുന്നു……..
“ഗുഡ് മോർണിംഗ് ബോയ്സ്, എന്റെ പേര് ജോർജ് വേങ്ങര…. ഞാനാണ് Catamounts FC യുടെ ഹെഡ് കോച്ച്……. നിങ്ങൾ എല്ലാവരും ഒരൊറ്റ ലക്ഷ്യം വെച്ചാണ് ഇവിടെ വന്നിരിക്കുന്നത്, ടീമിലേക്ക് സെലെക്റ്റ് ആവുക…….. നമ്മുടെ ക്ലബ് ഈ തവണ തികച്ചും പുതിയ ഒരു ടീമിനെ വെച്ച് ഇറങ്ങാനാണ് പ്ലാൻ…… നിങ്ങളിൽ ഏറ്റവും മിടുക്കന്മാരായ കുറച്ചുപേരെ തിരഞ്ഞ് എടുക്കുക എന്ന വളരെ കഠിനമായ പണിയാണ് ഇപ്പോൾ ഞങ്ങളുടെ മുനിൽ ഉള്ളത്….. എല്ലാവർക്കും നിങ്ങടെ ബെസ്റ്റ് പുറത്ത് എടുക്കാൻ കഴിയട്ടെ, അപ്പോ ഓൾ ദി ബെസ്റ്റ്”.
തുടക്കം തന്നെ അസംബ്ലിക്ക് നിൽക്കുന്ന പോലെ നിർത്തിയിട്ട് മെയിൻ കോച്ച് ഒരു ചെറിയ ഇൻട്രോ തന്നു, അത് കഴിഞ്ഞ് അസിസ്റ്റന്റ് കോച്ചും ഗോൾ കീപ്പിങ് കോച്ചും ഫിറ്റ്നസ് ആൻഡ് കണ്ടിഷനിംഗ് കോച്ചും ഒക്കെ സംസാരിച്ചു, എല്ലാരുടെ സംസാരവും കഴിഞ്ഞപ്പോഴേക്കും ബോർ അടിച്ച് പോയിരുന്നു…….
പക്ഷെ അത് കഴിഞ്ഞിട്ട് കോച്ച് പറഞ്ഞ കാര്യം കേട്ടപ്പോൾ എല്ലാ ബോറടിയും മാറി കിട്ടി….. എല്ലാവരും ഗ്രൗണ്ട് ചുറ്റും പത്ത് റൗണ്ട് ഓടാൻ…..
“എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ”
എന്ന് എന്റെ ഉള്ളിൽ കിടന്ന് നെഗറ്റീവോളി പറഞ്ഞെങ്കിലും അതിന് പുല്ലു വില കൊടുത്തുകൊണ്ട് ഞാൻ ഓടി തുടങ്ങി…. ഇത് എന്റെ ഡ്രീം ആണ്, എന്ത് വില കൊടുത്തും ഇന്ന് സെലെക്ഷൻ നേടിയെടുതേ പറ്റു…….. ഇത് ചിലപ്പോൾ എനിക്കുള്ള അവസാനത്തെ അവസാനം ആകും….