“അല്ല…… അവൾ ശരിക്കും പ്രെഗ്നന്റ് ആണ്, എനിക്ക് റിപ്പോർട്ട് ഒക്കെ കാണിച്ച് തന്നു……. രണ്ട് മാസം ആയി”
അത് കൂടി കേട്ടപ്പോൾ എന്റെ ഉള്ള കിളിയും പോയി, രണ്ട് മാസം എന്ന് പറയുമ്പോൾ ഞങ്ങൾ പ്രണയിച്ചു നടന്ന സമയമാണ്…. അപ്പൊ അതാണ് മീനു അവളെ ഇവിടെ നിർത്താൻ പറയാൻ കാരണം, അപ്പൊ ശ്രീലക്ഷ്മി പറഞ്ഞത് മൊത്തം ഇവൾ വിശ്വസിച്ചു എന്നല്ലേ അതിന്റെ അർത്ഥം……. സോൾമേറ്റ് ആണ് യഥാർത്ഥ പ്രണയമാണ് എന്നൊക്കെ പറഞ്ഞിട്ട് ഒരുത്തി കള്ള കഥയുമായി വന്നപ്പോഴേക്കും അത് വിശ്വസിച്ചിരിക്കുന്നു…….
ചിന്തിച്ചു കാട് കയറാൻ തുടങ്ങിയതും എന്റെ സമനില തെറ്റുന്നത് പോലെ തോന്നി, അത്രയ്ക്ക് ഈ ചുരുങ്ങിയ സമയംകൊണ്ട് ഞാൻ ഈ സാധനത്തിനെ സ്നേഹിച്ചുപോയി….. അല്ലെങ്കിലും അനിയത്തിയെ പ്രണയിച്ചവൻ ചുരുങ്ങിയ സമയംകൊണ്ട് മാറി അവളോട് പ്രണയം ആണെന്ന് പറഞ്ഞതല്ലേ, വിശ്വസിക്കാൻ കഴിയുന്നുണ്ടാവില്ല……. പക്ഷെ ഇതിനെ പിരിയുന്നതിനെ കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും ഇപ്പോ കഴിയില്ല……. അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ടോണി പിന്നെ ഒരിക്കലും ഉയർത്തെഴുന്നേൽക്കാൻ കഴിയാത്ത വിധം തോറ്റുപോകും…
“എന്താ ഒന്നും മിണ്ടാതെ??”
പലതും ചിന്തിച്ച് കൂട്ടി കൊണ്ടിരുന്ന എന്നെ തുറിച്ചു നോക്കി കൊണ്ട് യാമിനി ചോദിച്ചു….
“എന്നാലും……….. മീനൂട്ടി………….. നീ…………. അത് വിശ്വസിച്ചോ…..”
ഇടറിയ സ്വരത്തിൽ ഞാൻ എങ്ങനെയോ പറഞ്ഞ് ഒപ്പിച്ചു
“വിശ്വസിക്കാതെ ഇരിക്കാൻ നിവർത്തി ഇല്ലല്ലോ…… നിങ്ങൾ പ്രണയത്തിലായിരുന്നു, പിന്നെ അന്ന് രാത്രി അവളുടെ മുറിയിൽ കയറിയത് ഞാനും കണ്ടതല്ലേ…….. എന്നിട്ടും വിശ്വസിക്കാതെ ഇരിക്കാൻ ഞാൻ മണ്ടത്തി ഒന്നുമല്ല”
എന്റെ നെഞ്ചിലേക്ക് കത്തി കുത്തി കയറ്റുന്ന പോലെയാണ് യാമിനി അത് പറഞ്ഞപ്പോൾ എനിക്ക് തോന്നിയത്,
ടോണി എന്ന അധ്യായം ഇവിടെ തീരുന്നു, ഇനി എന്നെ ആരും കാണില്ല…. അവസാനമായി മീനൂട്ടിയുടെ മുഖത്തേക്ക് ഒന്ന് നോക്കണമെന്ന് ഉണ്ടായിരുന്നു, പക്ഷെ അതിനുള്ള കട്ടി എന്റെ മനസ്സിനും ഇല്ല…..
കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു, അത് അവൾ കാണുന്നതിന് മുന്നെ ഞാൻ എഴുന്നേറ്റു,
എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്ന കുറച്ച് ആളുകളുണ്ട്, എന്റെ മേരി……. വിഷ്ണു……… ആ രണ്ട് മുഖങ്ങളും മനസ്സിൽ തെളിഞ്ഞു, ഞാൻ എന്തായാലും പോയി ചാവില്ല…….. പക്ഷെ ഐ നീഡ് സം ടൈം…… എങ്ങോട്ടെങ്കിലും പോവണം എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ പടികൾ ഇറങ്ങി…..മുള്ള് കൊണ്ട് ഉണ്ടാക്കിയതാണ് ഈ പടികൾ എന്ന് തോന്നുന്നു, ഓരോ പടി ഇറങ്ങുമ്പോഴും അത് തറച്ച് കയറുന്നു…… കാലിൽ അല്ല ഹൃദയത്തിൽ
.
.
.
.
.
.
.
.
.