ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ പ്രതീക്ഷിച്ച പ്രതികരണം ആയിരുന്നില്ല മീനൂന്, അവൾക്ക് അതൊന്നും വിഷയമേ അല്ലാത്ത പോലെയാണ്….. . പക്ഷെ എനിക്ക് നല്ല വിഷമമുണ്ട്, ഇതിനെ കുറച്ച് ദിവസം പോലും വിട്ടു നിൽക്കാൻ എനിക്ക് കഴിയില്ല“ഒന്നര മാസം അല്ലേ…. അത് ഇതാന്ന് പറയുമ്പോ തീരും, അല്ലെങ്കിലും ഭാവിയിൽ വല്യ കളിക്കാരൻ ആയാൽ പിന്നെ വല്ലപ്പോഴും അല്ലേ വീട്ടിൽ വരാൻ പറ്റു…. അതോണ്ട് ഞാൻ ഇപ്പോഴേ ഇത് ശീലിക്കുന്നത് നല്ലതാണ്”
മുഖത്ത് ഒരല്പം പോലും സങ്കടം ഇല്ലാതെ മീനു അത് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അന്തംവിട്ടു പോയി, അവൾ ഇങ്ങനെ പറയുമെന്ന് ഞാൻ ഒട്ടും കരുതിയില്ല…..
“എന്നാലും മീനൂട്ടി………… നീ ഇവിടെ ഒറ്റയ്ക്ക്….”
“അയ്യേ അതിന് ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ….. ശ്രീക്കുട്ടിയും ഇല്ലേ”
എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് മീനു പറഞ്ഞു….
“ഓ അതിലും ഭേദം നീ ഒറ്റയ്ക്ക് നിൽക്കുന്നതാണ്”.
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു
“എന്റെ ലുട്ടൂസ് ഒന്നുകൊണ്ടും പേടിക്കണ്ട, ഞാൻ ഇവിടെ സേഫ് ആയിരിക്കും….. ലുട്ടൂസിന്റെ ഡ്രീം അല്ലേ ഇത്, അപ്പൊ വേറെ ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഹാപ്പിയായി ഇരിക്കണം….. കേട്ടോ”
“നിനക്ക് ഒട്ടും വിഷമം ഇല്ലേ മീനൂട്ടി”
എന്റെ താടി പിടിച്ചു വലിച്ച് കളിച്ച മീനൂനോട് ഒരു ഇടറിയ സ്വരത്തിൽ ചോദിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് എന്റെ ചുണ്ടിൽ ഒരു ചുംബനം നൽകി…. അവൾക്ക് ഈ ഒന്നര മാസത്തെ വേർപാട് വിഷയമേ അല്ലെന്ന് തോന്നുന്നു
“ലുട്ടൂസ് പോയി കുളിച്ച് വാ….. തോർത്തും ഡ്രസ്സും അവിടെ എടുത്തു വച്ചിട്ടുണ്ട്…………. ഞാൻ ഒന്ന് മേരിയമ്മയെ വിളിച്ച് പറയട്ടെ, അമ്മ നേരത്തെ വിളിച്ചിരുന്നു എന്തായീന്ന് അറിയാൻ”
മീനു ആവേശത്തോടെ പറഞ്ഞു……ഞാൻ അവളുടെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അകത്തേക്ക് നടന്നു