“ലുട്ടൂസേ ഒരു കാര്യം പറയാൻ മറന്നു, ഉണ്ണിമായ വിളിച്ചിരുന്നു….. അവൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ഒരു വേക്കൻസി ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ….. ആ അതിന് നാളെ ഇന്റർവ്യൂ ഉണ്ട്”
അകത്തേക്ക് നടന്ന എന്നോട് മീനു പുറകിൽ നിന്ന് വിളിച്ച് പറഞ്ഞു…..
“ആണോ…… പൊളി……. അപ്പൊ നാളെ തൊട്ട് എന്റെ മീനൂട്ടി ശരിക്കും ഭൂമിയിലെ മാലാഖയാവും ല്ലേ”
“ഏയ് അത് കിട്ടുമെന്ന് തോന്നുന്നില്ല”
മീനു ഒഴുക്കൻ മട്ടിൽ പറഞ്ഞു, എന്റെ കാര്യത്തിൽ ഫുൾ പോസിറ്റീവ് പറഞ്ഞവൾ അവളുടെ കാര്യം വന്നപ്പോ നേരെ തിരിഞ്ഞു
“എന്റെ മീനൂട്ടിക്ക് കിട്ടാതെ വേറെ ആർക്ക് കിട്ടാനാണ്…… മോള് വെറുതെ ഒന്ന് പോയ മതി ജോലി ഒക്കെ എന്തായാലും കിട്ടും”
തിരിച്ച് ചെന്ന് അവളെ ചേർത്ത് പിടിച്ചപ്പോൾ അത് സുഖിച്ചു എന്ന മട്ടിൽ ഒന്ന് തല കുലുക്കി
“മതി മതി മോൻ പോയി കുളിച്ചേ…….. ഉള്ള വിയർപ്പ് മൊത്തം ന്റെ മേലാക്കി ചെക്കൻ…… ശ്യോ”
എന്നെ പിടിച്ച് തള്ളിക്കൊണ്ട് മുഖം ചുളിച്ച് മീനു അത് പറഞ്ഞപ്പോൾ എന്റെ മറുപടി ഞാൻ മൗനത്തിൽ ഒതുക്കി, അല്ലാണ്ടെ എന്ത് പറയാനാണ് സാധനത്തിനോട്….
അകത്ത് ശ്രീലക്ഷ്മി എന്തോ കാര്യമായി സ്വപ്നം കണ്ട് ഇരിക്കുന്നുണ്ടായിരുന്നു, എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ചിരിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ നേരെ കുളിമുറിയിലേക്ക് കയറി….