“””ശ്രീക്കുട്ടി പ്രസവിക്കുന്ന കുഞ്ഞിനെ നമുക്ക് വളർത്തിയാലോ…….. നമ്മുടെ കുഞ്ഞായി…….. നമ്മുടെ കുട്ടിപ്പട്ടാളത്തിലെ മൂത്ത ആളായിട്ട്?””
“””എന്റെ മീനു നിനക്ക് ഇത് എന്തിന്റെ കേടാണ്……. വെറുതെ ഓരോ വിവരക്കേട് പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക്””
കുട്ടിപ്പട്ടാളത്തിന്റെ കാര്യം കേട്ടപ്പോൾ വന്ന ആവേശം അടങ്ങിയത് കൊണ്ട് ഞാൻ തിരിച്ച് കിടന്നു….
“””വിവരക്കേട് ഒന്നുമല്ല…. ഞാൻ സീരിയസ് ആണ്””””
“””സീരിയസ് ആയിട്ട് വിവരക്കേട് പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക് മീനൂട്ടി”””
പുതപ്പ് എടുത്ത് തലവഴി മൂടികൊണ്ട് ഞാൻ പറഞ്ഞു…..
“””ലുട്ടാപ്പീ…..””””
ഞാൻ തലവഴി മൂടിയ പുതപ്പ് പിടിച്ചു വലിച്ച് എടുത്തിട്ട് മീനു എന്റെ ചെവിയുടെ അകത്തു കയറി ഇരുന്ന് വിളിച്ചു……. ഹൂ ചെവി…….
“””എന്താ മീനൂ….”””
ഞാൻ സഹിക്കെട്ട് പല്ല് കടിച്ചു
“””അവൾ ആ കുഞ്ഞിനെ വല്ല അനാഥാലയത്തിലും കൊണ്ടുപോയി ആക്കും…… അത് വേണ്ട….. നമുക്ക് അതിനെ നമ്മുടെ സ്വന്തം കുഞ്ഞായി വളർത്താം”””
മീനു പറഞ്ഞത് കേട്ടെങ്കിലും ഞാൻ കേൾക്കാത്ത പോലെ കിടന്നു….
“””ലുട്ടുസേ……. ഞാൻ പറയുന്നത് കേൾക്കുന്നില്ലേ………പ്ലീസ്…….””””
മീനു കിടന്ന് ചിണുങ്ങിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല…..
“””ലുട്ടൂസേ പ്ലീസ്…….. ഇനി ഞാൻ ഒന്നിനും വാശി പിടിക്കില്ല…… പ്ലീസ്…….. പാവല്ലേ കുഞ്ഞിവാവ, അതിന് ആരും ഇല്ലാതെ ആവണ്ട”””
“”””എന്റെ മീനു അതൊക്കെ അവൾ വെറുതെ പറയുന്നതാവും, എന്നോട് പറഞ്ഞത് അവളെ അമ്മ കുഞ്ഞിനെ കൊല്ലുമെന്ന് പേടിച്ചിട്ടാണ് വീട്ടിൽ നിന്ന് ഇറങ്ങി വന്നതെന്നാണ്…………. കുഞ്ഞിനോട് അത്ര സ്‌നേഹം ഉള്ളവൾ എന്തിനാ അതിനെ ഓർഫനേജിൽ ആക്കുന്നത്”””