ആരും ഒന്നും മിണ്ടിയില്ല….. കാറിൽ സ്റ്റീരിയോയിൽ പതിഞ്ഞ ശബ്ദത്തിൽ പാടുന്ന പഴയ മലയാളം പാട്ട് മാത്രം…….🎶നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ…
നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ
കാതോർത്തു ഞാനിരുന്നു
താവകവീഥിയിൽ എൻ മിഴിപ്പക്ഷികൾ
തൂവൽ വിരിച്ചു നിന്നൂ…
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
നേരിയമഞ്ഞിന്റെ ചുംബനം കൊണ്ടൊരു
പൂവിന്‍ കവിള്‍തുടുത്തൂ
കാണുന്ന നേരത്തു മിണ്ടാത്തമോഹങ്ങള്‍
ചാമരം വീശി നിൽപ്പൂ…
നാഥാ നീവരും കാലൊച്ച കേൾക്കുവാൻ.. 🎶
കാർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഒരു നിമിഷം ഒന്നും വേണ്ട, ക്യാമ്പും വേണ്ട ഫുട്ബോളും വേണ്ട ഒരു മാങ്ങാ തൊലിയും വേണ്ടെന്ന് തോന്നി പോയി….
“””അപ്പൊ ചക്കരെ പോയി പൊളിച്ചടുക്കി വാ…..”””
വണ്ടി നിർത്തി തിരിഞ്ഞ് നോക്കി ചിന്നു പറഞ്ഞു
മീനു കാര്യമായിട്ട് ഒന്നും പറഞ്ഞില്ല, ഒരു ചിരി മാത്രം സമ്മാനിച്ചു….. ഞാൻ വേഗം ബാഗും സാധന ജംഗമ വസ്തുക്കളും എടുത്ത് രണ്ടുപേർക്കും നല്ലൊരു ചിരിയും തിരിച്ചു നൽകി ഇറങ്ങി….. അധികം നേരം നിന്ന ചിന്നൂന്റെ മുനിൽ വെച്ച് തന്നെ രംഗം വഷളായി പോവും…..
ബസിൽ കയറുമ്പോഴും ക്യാമ്പ് നടക്കുന്ന സ്ഥലത്തു എത്തുമ്പോഴും എല്ലാം മനസ്സിൽ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ… എന്റെ മീനൂന്റെ മുഖം…..
ആദ്യ ദിവസം ആയതുകൊണ്ട് ഇന്ന് ട്രെയിനിംഗ് ഒന്നും ഇല്ല, എല്ലാവരും ആയി പരിചയപ്പെട്ടു…. ഒന്ന് സെറ്റിൽ ആയി……. പക്ഷെ മീനൂന്റെ ഇന്റർവ്യൂ എന്തായി എന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ല….