“”””ആവശ്യം ഇല്ലാതെയോ?? സത്യം അല്ലേ ഡീ കുരിപ്പേ””””
“””അത്ര സത്യം ഒന്നുമല്ല…… കുഞ്ഞി വാവേന്റെ കാര്യം??”””
മീനു പകുതിക്ക് നിർത്തി, എന്റെ മറുപടി കേൾക്കാൻ…… നൈസ് ആയിട്ട് ഇടയ്ക്ക് ഗോൾ അടിക്കാനുള്ള ശ്രമം….. ഇവിടെ Catamounts ന്റെ ടീമിൽ മുനിൽ കപ്പി നിന്ന് ഗോൾ അടിക്കാൻ ആളെ വേണമെങ്കിൽ മീനൂനെ വിളിക്കാം
“””ന്ക്കി അറിയാ ലുട്ടൂസ് സമ്മതിക്കുമെന്ന്”””
എന്റെ ഭാഗത്തു നിന്ന് മറുപടി ഒന്നും കിട്ടാത്തത് കൊണ്ട് അവൾ തന്നെ പറഞ്ഞു…
“”ഉവ്വ ഉവ്വേ….””
“”പിന്നെ പറ ലുട്ടൂസേ……… എങ്ങനെ ണ്ട് അവിടെ”””
“”ഇവിടെ അടിപൊളിയാണ്….. പക്ഷെ എന്റെ മീനൂട്ടിനെ ഞാൻ ഇപ്പോഴേ മിസ്സ് ചെയ്യാൻ തുടങ്ങി”””
“”ഓ വിശ്വസിച്ചു വിശ്വസിച്ച്…… പിന്നെ എന്തൊക്കെയാണ്…….. നല്ല കുട്ടിയായി കളിക്കണം കേട്ടോ……”””
“””മ്മ……””
ഞാൻ വെറുതെ ഒന്ന് മൂളി
“””പിന്നെ എന്താ ലുട്ടൂസേ….”””
“”ഏയ് ഒന്നുമില്ല…… പിന്നെ എന്ത് ആവശ്യം വന്നാലും വിഷ്ണൂനെ വിളിച്ച മതി ട്ടോ……”””
“”ആ ശരി”””
“”എന്ന ജോലിക്ക് ജോയിൻ ചെയ്യേണ്ടത്??”””
“””തിങ്കളാഴ്ച……”””
“”മ്മ പിന്നെ എന്താ…..””
“”പിന്നെ എന്താ ഞാൻ ഇതാ ഇപ്പോ നമ്മുടെ പ്രൈവറ്റ് ബാറിൽ എത്തിയിട്ടേ ഉള്ളു”””
“””ചിന്നു പോയോ??”””