നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]

Posted by

ശപിച്ചു. പിന്നീട് കാര്യങ്ങൾ ഒന്ന് സെറ്റായി വരാൻ രണ്ടു മൂന്നു ദിവസം എടുത്തു. നേരിട്ട് കണ്ടപ്പോൾ ഞാൻ ആത്മാർത്ഥമായി മാപ്പു പറഞ്ഞു. അപ്പോഴും ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

അങ്ങനെ ആഘോഷമായി അഞ്ഞൂറിൽ അധികം ആൾക്കാരെ ക്ഷണിച്ചു കൊണ്ട് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നു. ഞാൻ ലക്ഷ്മിയുടെ വിരലിൽ എൻ്റെ പേര് എഴുതിയ മോതിരം അണിയിച്ചു. എൻ്റെ അച്ഛന് ചെറിയ രീതിയിൽ രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളതു കൊണ്ട് വിശിഷ്ട വ്യക്തികളും നിശ്ചയത്തിന് വന്നിരുന്നു.

ലക്ഷ്മിയുടെ അച്ഛനും അമ്മയും എൻ്റെ അച്ഛനോടും അമ്മയോടും അപ്പോഴേക്കും നല്ല ബന്ധത്തിൽ ആയിക്കഴിഞ്ഞിരുന്നു.
നിശ്ചയ വേദിയിൽ വെച്ച് ലക്ഷ്മിയുടെ അച്ഛൻ അദ്ദേഹത്തിൻ്റെ ഒരു ആത്മാർത്ഥ സുഹൃത്തിനെ എനിക്ക് പരിചയപ്പെടുത്തി. പേര് രവി.

” ഇതാണ് രവി .. എൻ്റെ ബാല്യകാലം മുതൽക്ക് ഉള്ള സുഹൃത്താണ് , നമ്മുടെ വീടിൻ്റെ അടുത്ത് തന്നെയാണ് രവിയുടെയും വീട് .. മാത്രവുമല്ല നമ്മുടെ ലക്ഷ്മിയും രവിയുടെ മോളും ഒരുമിച്ചായിരുന്നു പഠിച്ചത് ”

“ഹായ് അങ്കിൾ .. ”
ചിരിച്ചു കൊണ്ട് ഞാൻ അദ്ദേഹത്തിന് കൈ നൽകി.

“മോനേ … ഈ അങ്കിൾ വിളി വേണ്ട ട്ടോ .. എല്ലാവരും എന്നെ രവിയേട്ടൻ എന്നാണ് വിളിക്കുന്നത് … ലക്ഷ്മി പോലും. അതുകൊണ്ട് മോനും അങ്ങനെ വിളിച്ചാൽ മതി ”

” ഓകെ രവിയെട്ടാ ..”
സ്നേഹപൂർവ്വം ആ മനുഷ്യന് കൈ നൽകി ഞങ്ങൾ പിരിഞ്ഞു.

മോതിരം മാറൽ ചടങ്ങ് കഴിഞ്ഞപ്പോൾ തന്നെ ലേണേഴ്സ് ലൈസൻസ് കിട്ടിയ ഒരു കുട്ടിയുടെ ആവേശമായിരുന്നു എനിക്ക്. പല വൈകുന്നേരങ്ങളിലും കോളേജിന് മുന്നിലെ ബേക്കറിയിൽ നടന്നിരുന്ന കൂടിക്കാഴ്ച അങ്ങനെ എൻ്റെ നിർബന്ധത്തിന് വഴങ്ങി പാർക്കിലേക്കും ബീച്ചിലേക്കും വഴി മാറി.

ഒടുവിൽ ഒരു പഠിപ്പ് മുടക്ക് ദിവസം ലക്ഷ്മിയുടെ കോളേജിന് അവധി ആയതിനാൽ ഞാനും ബാങ്കിൽ നിന്ന് ലീവെടുത്തു .. ഞങ്ങൾ ലേക്ക് പാലസ് റിസോർട്ടിൽ എത്തി.

” രൂപേഷ് ഏട്ടാ .. എന്തിനാ നമ്മൾ ഇങ്ങോട്ട് വന്നത് ?”
ചെറിയൊരു പേടിയോടെ ലക്ഷ്മി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *