നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]

Posted by

കുറച്ചു നാൾ ഗുജറാത്തിൽ ആയിരുന്നു ശരത്ത് .. ഇപ്പോൾ പണി ഇല്ലാതെ നാട്ടിലുണ്ട്. ക്യാഷ് ഇല്ലാത്ത കൂട്ടുകാരനെ പലപ്പോഴും രൂപേഷ് അറിഞ്ഞ് സഹായിക്കാറുണ്ട്.

” എടാ .. നിൻ്റെ.. ആ പഴയ ലക്ഷ്മി ഇല്ലെ .. അവളുടെ ഭർത്താവ് സമീർ മരിച്ചു .. ആക്സിഡൻ്റ് ആയിരുന്നു ”

ഒരു നിമിഷം രൂപേഷിൻ്റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി .. ശരത്തിനോട് മറുപടി ഒന്നും പറയാതെ ഫോൺ കട്ടാക്കി. കാർ റോഡ് സൈഡിൽ ഒതുക്കി നിർത്തി.

‘ ലക്ഷ്മി ‘ .. നീതു എന്ന പുണ്യം ജീവിതത്തിലേക്ക് ഭാര്യ ആയി വന്ന ശേഷം മനസ്സിൽ ഓർക്കുക പോലും ചെയ്യാത്ത പേര്.

ഓർമ്മകൾ എട്ടു വർഷം പിന്നിലേക്ക് പാഞ്ഞു ….

ബാങ്കിൽ ജോലി കിട്ടിയതിൻ്റെ ആദ്യ നാളുകളിലാണ് ഒരു ബ്രോക്കർ ലക്ഷ്മിയുടെ വിവാഹാലോചനയുമായി വീട്ടിലേക്ക് വരുന്നത്. അന്ന് ഞാൻ വർക്ക് ചെയ്തിരുന്നത് ചങ്ങനാശ്ശേരി ബ്രാഞ്ചിൽ ആയിരുന്നു..

“പേര് ലക്ഷ്മി .. നമ്മുടെ മാവേലിക്കര കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി വർക്ക് ചെയ്യുന്നു .. ഒറ്റ മോളാണ്.. ഞങ്ങൾക്ക് ഇഷ്ടമായി .. ജാതകവും ചേരും , പത്തിൽ ഒമ്പത് പൊരുത്തം ഉണ്ട് .. നീയൊന്നു പോയി കണ്ടു നോക്ക് ..”

ബ്രോക്കർ നൽകിയ ലക്ഷ്മിയുടെ ഫോട്ടോ കയ്യിലേക്ക് നീട്ടി അച്ഛൻ പറഞ്ഞു.

വീട്ടിൽ പോയി പരമ്പരാഗത രീതിയിൽ പെണ്ണു കാണുന്നതിനോട് താൽപര്യമില്ലാതിരുന്ന ഞാൻ ആദ്യം മടി കാണിച്ചു.

“ഒരു കാര്യം ചെയ്യാം .. തിങ്കളാഴ്ച വൈകിട്ട് കോളേജ് വിടുമ്പോൾ മോൻ അങ്ങോട്ടേക്ക് വാ .. കോളേജിൻ്റെ അടുത്ത് ഏതെങ്കിലും ബേക്കറിയിൽ വെച്ച് നിങ്ങൾക്ക് കണ്ട് സംസാരിക്കാമല്ലോ …”

ബ്രോക്കറുടെ നിർദ്ദേശം എല്ലാവർക്കും ഇഷ്ടമായി .. അങ്ങനെ തിങ്കളാഴ്ച വൈകുന്നേരം ബ്രോക്കർ പറഞ്ഞതനുസരിച്ച് ഞാൻ ശരത്തിനെയും കൂട്ടി ലക്ഷ്മിയെ കാണാൻ പോയി.

അകലെ നിന്ന് കണ്ടപ്പോഴേ ലക്ഷ്മിയെ എനിക്ക് ഇഷ്ടമായി. എൻ്റെ തോളു ഒപ്പമേ നീളം വരൂ .. സമൃദ്ധമായ ഇടതൂർന്ന നീളൻ മുടി അത് താഴേക്ക് വിടർത്തി ഇട്ട്

Leave a Reply

Your email address will not be published. Required fields are marked *