നീതുവിലേക്ക് ഒരു കടൽ ദൂരം 2 [Sathi]

Posted by

തയ്യാറാകാതിരുന്ന ഞാൻ കതിർ മണ്ഡപത്തിൽ വച്ചാണ് ആദ്യമായി രവിയേട്ടൻ്റെ മകളെ കാണുന്നത് .. നീതു.. !!

കാലങ്ങൾക്കു ശേഷം അമ്മായിയപ്പനും മരു മകനും മാത്രമുള്ള ഒരു സൗഹൃദ സദസ്സിൽ ഞാൻ രവിയേട്ടനോട് ചോദിച്ചു,

“എന്ത് വിശ്വസിച്ചാണ് രവിയേട്ടാ നിങ്ങടെ മോളെ എനിക്ക് തന്നത് ?”

“നീ കരുതുന്ന പോലെ എൻ്റെ കൂട്ടുകാരനോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും ആയിരുന്നില്ല അത് .. നിന്നെ ആദ്യം കണ്ടപ്പോഴേ എൻ്റെ മകളുടെ ഭർത്താവായി കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു .. ഒരു ഗ്യാപ്പ് ഒത്തു വന്നപ്പോൾ കൃത്യ സമയത്ത് ഞാൻ കേറി ഗോളടിച്ചു …”

അതും പറഞ്ഞ് രവിയേട്ടൻ ചിരിച്ചപ്പോൾ ആ ചിരിയിൽ പങ്കു ചേരാൻ നീതുവും എത്തി.

അങ്ങനെ പകരക്കാരിയായി എൻ്റെ നീതു ജീവിതത്തിലേക്ക് കടന്നു വന്നു. നീതുവിൻ്റെ ആദ്യ പ്രസവ സമയത്ത് , ലക്ഷ്മിയും സമീറും തമ്മിലുള്ള കല്യാണം മറ്റു വഴികൾ ഒന്നുമില്ലാത്തതിനാൽ അവരുടെ വീട്ടുകാർ നടത്തി കൊടുത്ത വിവരം രവിയേട്ടൻ പറഞ്ഞ് ഞാൻ അറിഞ്ഞു. ലക്ഷ്മി എന്ന അദ്ധ്യായം അന്ന് അവിടെ വച്ച് അവസാനിച്ചതാണ്.

വീണ്ടും ലക്ഷ്മിയുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നു. പാവം സമീർ അവൻ എന്തു പിഴച്ചു സ്നേഹിച്ച പെണ്ണിന് വേണ്ടി ആത്മാർത്ഥമായി നിന്നു അത്ര മാത്രം. അവൻ്റെ ഓർമ്മകളും എൻ്റെ മനസ്സിലേക്ക് വന്നു .. അന്ന് അവനെ ചവിട്ടിയതിന് എന്നെങ്കിലുമൊരിക്കൽ മാപ്പ് പറയണമെന്നുണ്ടായിരുന്നു .. ഒരുപക്ഷേ നീതു എന്ന പുണ്യത്തെ എനിക്ക് ലഭിക്കുവാൻ അവൻ ആയിരുന്നല്ലോ കാരണം. എൻ്റെ മാപ്പിന് കാത്തു നിൽക്കാതെ സമീർ പോയി … !

വീണ്ടും ഫോൺ റിങ് ചെയ്തു ..

” മൈ ഡാർലിങ് ..”

എന്ന് പേര് തെളിഞ്ഞു.
നീതു ആയിരുന്നു അത്.
കാർ മുന്നോട്ട് എടുത്തു കൊണ്ട് തന്നെ ഞാൻ ഫോൺ അറ്റൻഡ് ചെയ്തു.

( തുടരും ..)

Leave a Reply

Your email address will not be published. Required fields are marked *