രുദ്രപ്രതാപം 3 [Jhon Clinton]

Posted by

“ഈ തരിപ്പോലും ഇല്ലാത്ത അസുരൻമാർ നിനക്ക് വെല്ലുവിളി ആവുന്നുവോ?”അവൻ എൻ്റെ മുമ്പിൽ വന്നു നിന്നു.ഞാൻ എത്ര ശ്രമിച്ചിട്ടും അവൻ്റെ മുഖം എനിക്ക് കാണങ്കഴിഞ്ഞില്ല.മുകളിൽ കത്തി ജ്വലിക്കുന്നസൂര്യൻ്റെ രശ്മികൾ അത് എന്നിൽ നിന്നും മറച്ചുകൊണ്ടിരുന്നു.

“നാം ഇതുവരെ കണ്ടതിൽ വച്ച് ഭയാനകമായ ഒരു ലോകം നമുക്ക് വേണ്ടി കാത്തു നിൽക്കുന്നുണ്ട്”ഇവൻ ഇത് എന്തു മൈറാന് പറയുന്നത് എന്ന ഒരു ചിന്തയിൽ ആയിരുന്നു ഞാൻ.

“അതിനെ  എതിർക്കാൻ നിനക്കെ ആവുകയുള്ളൂ രുദ്രാ” അവൻ നിലത്തിരിക്കുന്ന എന്നെ തന്നെ നോക്കി കൊണ്ട് പറഞ്ഞു. രുദ്രനോ അതാര്. അണ്ണ ഞാൻ അഭിഷേക് ഞാൻ മനസ്സിൽ പറഞ്ഞു.

അവൻ എൻ്റെ നേരെ അവൻ്റെ വലതു കൈ നീട്ടി.“ഇവിടെ നീ തളരാൻ പാടില്ല.എഴുന്നേറ്റു വാ…”

ഞാൻ അവൻ്റെ കൈകളെ ലക്ഷ്യമാക്കി എൻറെ കൈകൾ ചെലുപ്പിച്ചു.

“നിൻ്റെ നേരെ കൈ ഉയർത്തിയവരുടെ ശിരസ്സുകൾ അറുത്ത് മറ്റ് രുദ്ര”

“വാ എഴുന്നേൽക്ക്”

“എഴുന്നേറ്റു വാ…“

എൻ്റെ കൈകൾ അവൻ്റെ അവൻ്റെ കൈകളിൽ കൊണ്ടതും എൻ്റെ ചുറ്റുപാടും വല്ലാതെ ഉള്ള ലോകം വല്ലാതെ വിറച്ചു നിൽക്കുന്ന പോലെ എനിക്ക് അനുഭവ പെട്ടു.ഞാൻ പെട്ടെന്ന് പുറകോട്ടു തെറിച്ചു പോയി.എൻ്റെ കണ്ണുകളിലേക്ക് വീണ്ടും ഇരുട്ട് കടന്നു കൂടി

ഇത്രയും നേരം ഉണ്ടായിരുന്ന മുഴക്കവും ശബ്ദവും കാറ്റും എല്ലാം നിലച്ചു.

ചുറ്റും കൂരിരുട്ട് മാത്രം.വല്ലാതെ പേടിപ്പെടുത്തുന്ന ഒരു നിശബ്ദത.



…..

“നിൻ്റെ മേൽ പതിച്ച കറുത്ത കറകൾ ചൂടു രക്തം. കൊണ്ട് ശുദ്ധിയാക്ക്”

എൻ്റെ കണ്ണുകൾ ഞെട്ടലോടെ ഞാൻ തുറന്നു.ആരൊക്കായി എന്നെ പിടിച്ച് വലിക്കുന്നുണ്ട്.ചുറ്റുമുള്ള കാഴ്ചകൾ വളരെ മങ്ങി യാണ് എനിക്ക് കാണുന്നത്.ചുറ്റുമുള്ളവർ എന്നെ തന്നെ നോക്കി നിൽക്കുന്നു അപ്പൊൾ അവരുടെ കണ്ണിൽ കുറച്ച് മുൻപ് വരെ കണ്ട ദയ അല്ല എനിക്ക് തോന്നിയത് ജീവിതത്തിൽ ആദ്യം ആയി ഒരു രാക്ഷസനെ കണ്ട ഭയം അത് അവിടെ കൂടി നിൽക്കുന്ന എല്ലാവരുടെ മുഖത്തും പ്രത്യക്ഷമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *