പക്ഷെ അവൻ്റെ സ്വഭാവം വളരെ മോശം ആയിരുന്നു.കള്ളും കഞ്ചാവും ആയി നടക്കുന്ന ഒരു വാഴ.ആദ്യം ഒക്കെ അവളോട് സംസാരിക്കാനായിരുന്നു അവൻ വന്നിരുന്നത് .
പിന്നെ അത് ഒരു ഭീഷണിയുടെ രൂപത്തിൽ ആയി.അത് അവൾക്ക് സഹിക്കുന്നതിനും അപ്പുറമായി തുടങ്ങി.ഇതൊക്കെ എങ്ങനെ എന്നെ ബാധിക്കുന്നു എന്നല്ലേ.പറഞ്ഞു തരാം.
അങ്ങനെ ഹോട്ടലിൻ്റെ റിസപ്ഷനിൽ വച്ച് അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവൾ കുറെ അവനോട് പറഞ്ഞെങ്കിലും കണ്ട കഞ്ചാവ് ഒക്കെ വലിച്ച് കേറ്റി മത്താപ്പ് ആയി നിൽക്കുന്ന അവന് അതൊന്നും തലയിൽൽക്കേറിയില്ല അവൻ്റെ പിടുത്തത്തിൻ്റെ ശക്തി വീണ്ടും കൂടി.
അത് അവൾക്ക് നല്ല വേദനയും കൊടുത്തു.അവളുടെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ ഒഴുകി തുടങ്ങി.
പെട്ടെന്നാണ് അവൻ പ്രതീക്ഷിക്കാതെ അവൻ്റെ മുഖത്ത് ആഞ്ഞൊരടി കൊണ്ടത്.അത് കിട്ടിയതും അവൻ്റെ സമനില തെറ്റി നിലത്തു വീണു.കഞ്ചാവിൻ്റെ ലഹരിയിൽ സ്വന്തം ഭാരം പോലും ഇരട്ടിച്ചതായി അവന് തോന്നി.അവൻ വീണടുത് കിടന്നു തിരിഞ്ഞ്നോക്കി ആരാണെന്ന് തന്നെ തല്ലിയത് എന്ന് അറിയാൻ.വേറെ ആര് അച്ചു തന്നെ.
“പെണ്ണുങ്ങളെ കയ്യിൽ കേറി പിടിക്കുന്നോട നാറി”
“ടീ…”അവൻ നിലത്ത് കിടന്നു അലറി.അപ്പോഴേക്കുമവിടെ മൊത്തം ആളുകൾ തടിച്ചു കൂടിയിരുന്നു.അവർ അവനെ പിടിച്ചു നിർത്തി.അതിലൊരു ചേട്ടൻ അശ്വതിയോട് ആയി പറഞ്ഞു.
“മക്കള് പൊയ്ക്കോ ബാക്കി ഒക്കെ ഞങ്ങൾ നോക്കിക്കോളാം”
“എടി വാ നമുക്ക് പോവാം ബാക്കി ഒക്കെ അവര് നോക്കിക്കോളും”
അതും പറഞ്ഞു അവൾ അവളുടെ ഫ്രണ്ട്സ്നേം കൂട്ടി അവിടുന്ന് പോയി. അങ്ങനെ കുറച്ച് ദിവസങ്ങൾ അവൻ്റെ ശല്യം ഒന്നും ഉണ്ടായിരുന്നില്ല.ഒരു ദിവസം അച്ചുവും അവളുടെ കുറച്ച് ഫ്രെണ്ട്സും കോളജ് കഴിഞ്ഞു വീട്ടിലേക്ക് പോവുക ആയിരുന്നു. അപ്പൊൾ അവനും അവൻ്റെ കൂട്ടു കാരും അവർക്ക് മുന്നിൽ കുറുകെ വണ്ടി നിർത്തി.