രുദ്രപ്രതാപം 3 [Jhon Clinton]

Posted by

അഭി….

അഭി…

അഭി……..

ഞാൻ ഞെട്ടി ഉറക്കത്തിൽ നിന്നും ഉണർന്നു.എൻ്റെ മുറി മുഴുവൻ ഞാൻ ഒന്ന് കണ്ണോടിച്ചു .ഞാൻ നന്നായി തന്നെ വിയർത്തിട്ടുണ്ടായിരുന്നു.ഒപ്പം വല്ലാതെ കിതയ്ക്കുന്നുമുണ്ട്.

മൈര്

ബെഡിൽ കിടന്നിരുന്ന എൻ്റെ ഫോൺ എടുത്ത് ഞാൻ സമയം നോക്കി.

സമയം രാവിലെ ആറ് മണി

വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല.ഞാൻ എഴുന്നേറ്റ് റൂമിനു പുറത്തേക്ക് ഇറങ്ങി എന്നിട്ട് താഴേക്ക് നടന്നു. പോകുന്ന വഴി ഞാൻ അശ്വതിയുടെ മുറിയിലേക്ക് ഒന്നു നോക്കി. അവളുടെ മുറിയുടെ വാതിൽ അടഞ്ഞു കിടക്കുക ആയിരുന്നു. എനിക്ക് നല്ല ദാഹം ഉള്ളത് കൊണ്ട് ഞാൻ നേരെ കിച്ചണിലേക്ക് നടന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല.എല്ലാവരും നല്ല ഉറക്കം ആയിരിക്കു.ഞാൻ ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ എടുത്ത് വെള്ളം കുടിച്ചു.

പെട്ടെന്ന് ആണ് എൻ്റെ പുറകിൽനിന്നും ആരോ നടന്നു വരുന്ന ഒരു ശബ്ദം കേട്ടത്.ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അമ്മ ആയിരുന്നു അത്.

“ഹും നിയായിരുന്നോ”അമ്മ എന്നെ ഒന്നു നോക്കിക്കൊണ്ട് പറഞ്ഞു.

“ആ “ഞാൻ ഒന്ന് ശരിവച്ച് കൊടുത്തു.

“എന്താ പതിവില്ലാതെ ഈ സമയത്തൊക്കെ എഴുന്നേറ്റിരിക്കുന്നത്”

“ഒന്നുമില്ല ഇടക്ക് വച്ച് എണീറ്റു പിന്നെ ഉറക്കം വരുന്നില്ല”

അമ്മ എൻ്റെ മുന്നിലൂടെ സിങ്കിൻ്റെ അടുത്ത് പോയി മുഖം ഒന്ന് കഴുകി എന്നിട്ട് brush എടുത്ത്  പേസ്റ്റും അതിലേക്കിട്ടു പല്ലു തേക്കാൻ തുടങ്ങി.

“നീ ഇന്ന് എന്നെ ഒന്നു ഓഫീസിൽ കൊണ്ട് പോയി വിടണം”

“ഞാനോ”

“അതേ നീ തന്നെ”

“അപ്പൊ അച്ഛനോ”

“എന്നും അച്ചൻ തന്നെ അല്ലെ കൊണ്ട് വിടുന്നത് ഇന്ന് നീ വന്നാമതി ”

Leave a Reply

Your email address will not be published. Required fields are marked *