“സോറി ഞാൻ കുറച്ച് ടയേർഡ് ആയി പോയി”
അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു.
“മാഡം ഓഫീസിലേക്ക് വിളിക്കുന്നു”
“ഓ ok thanks”
അവൾ ഒന്നു തല കുനുക്കി റിസപ്ഷനിലേക്ക് നടന്നു.
എന്നെ ഇപ്പോ എന്തിനാ അങ്ങോട്ട് വിളിക്കുന്ന്.ഞാൻ ഒന്ന് ആലോചിച്ചു ഇനി അമ്മ പറഞ്ഞ പോലെ ഇവിടെ വല്ല ജോലിയും ശരിയാക്കാൻ ആവുമോ.ഉള്ളിൽ ഒരു പാട് ചോദ്യങ്ങളുമായി ഞാൻ നടന്നു.അങ്ങനെ ഓഫീസിന് മുൻപിൽ എത്തി.ഞാൻ ആ ഡോറിൽ മൂന്ന് മുട്ടു കൊടുത്തു.
“Yes comin”
ഉത്തരം കിട്ടിയപ്പോൾ തന്നെ ഞാൻ അകത്തേക്ക് കയറി.പുറത്ത് കണ്ടതിനും ഇരട്ടി
ഭംഗി യുള്ള ഒരു ഓഫീസ് ആയിരുന്നു അത്.അവിടെ ഉണ്ടായിരുന്ന എല്ലാ വസ്തുക്കളും വളരെ അളന്നു മുറിച്ചു അടുക്കി വച്ചപോലെ.ഞാൻ ഒരു നിമിഷം അത് ഓഫീസിൻ്റെ ഭംഗി ആസ്വദിച്ച് നിന്നു.
“ടാ നീ എന്തു നോക്കി നിൽക്കുവാ”ഓഫീസിൽ ടേബിളിന് അടുത്ത് ഇരുന്നിരുന്ന അമ്മ എന്നെ നോക്കി ചോദിച്ചു.
ഞാൻ തിരിഞ്ഞ് അമ്മയെ നോക്കി എന്നിട്ട് ഒന്നുമില്ല എന്ന രീതിയിൽ എൻ്റെ ചുമലുകൾ കുലുക്കി.
“ആ ഇതാണ് ദിവ്യ.മഠത്തിൻ്റെ മോളാണ്”അമ്മ അതും പറഞ്ഞു ആ ടേബിളിൻ്റെ അപ്പുറത്തെ വശത്ത് ഒരു ചെയറിൽ എന്നെ തന്നെ നോക്കി ഇരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു്.അവളെ കണ്ടപ്പോ തന്നെ ഞാൻ ഞെട്ടിപ്പോയി.എൻ്റെ കണ്ണല്ലാം സത്യം പറഞ്ഞ പുറത്തേക്ക് വന്നു എന്ന് തന്നെ പറയാം.അവളും ഏകദേശം അതേ ഞെട്ടലിൽ തന്നെ എന്നെയും നോക്കി ഇരിക്കുവായിരുന്നു.
ദൈവമേ ഇവളെന്താ ഇവിടേ.
To be continued.
അപ്പൊ പറഞ്ഞപോലെ ആദ്യത്തെ ക്യാരക്ടർ പോസ്റ്റർ.
പിന്നെ ഞാൻ പറഞ്ഞത് പോലെ തന്നെ.വളരെ ഫാസ്റ്റ് ആകി എഴുതി പോയതാണ് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.