രുദ്രപ്രതാപം 3 [Jhon Clinton]

Posted by

“അത് അമ്മേ ഞാൻ….”

“എന്തേ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ”കുറച്ച് ശബ്ദം കടുപ്പിച്ച് ചോദിച്ചു.

“ഏയ് എനിക്കെന്ത് ബുദ്ധിമുട്ട് ഞാൻ വന്നോളാം”

“ഞാൻ ഒരു 9:30 ആവുമ്പോഴേക്കും റേഡിയവും.അപ്പോഴേക്കും കുളിച്ച് ഒരുങ്ങിക്കോ”

“മമ്മ്മ്മ് ”ഞാൻ കൂടുതൽ ഉടക്കാൻ ഒന്നും നിക്കണ്ട എന്ന് കരുതി എല്ലാത്തിനും അങ്ങ് സമ്മതിച്ചു കൊടുത്തു.

കുറച്ച് കഴിഞ്ഞപ്പോൾ അമ്മ എനിക്ക് ഒരു ചായ കൊണ്ട് തന്നു ഞാൻ അതും എടുത്തോണ്ട് വീടിൻ്റെ മുറ്റത്തിറങ്ങി എന്നിട്ട് പുലരി ഒക്കെ കുറച്ച് നേരം ആസ്വദിച്ച് നിന്നു.

പതുക്കെ പതുക്കെ സമയം മുന്നോട്ട് പോയി.വീട്ടിൽ ഓരോരുത്തരായി എണീറ്റു.പിന്നെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു കുളി ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം 9: 30ആയി.

ഞാൻ ഹാളിൽ സോഫ യിൽ അമ്മയെയും കത്ത് ഇരുന്നു എൻ്റെ കൂടെ അപ്പുവും ഉണ്ട്.

“നീ എങ്ങോട്ടാ ഇത്ര നേരത്തെ തന്നെ റെഡി ആയി നിൽക്കുന്നെ ”

“അമ്മയെ ഓഫീസിൽ കൊണ്ടാക്കാൻ”

“അതിന് അമ്മയും, അച്ചനും അശ്വതിം,ചേച്ചിയും ഒരുമിച്ചല്ലേ പോകുന്നേ?”

“എന്നോടൊന്നും ചോദിക്കല്ലേ മാഡത്തിനു ഇന്ന് എൻ്റെ കൂടെ തന്നെ പോരാണമത്രേ”

“അതെന്താണ്”

“ആവോ”

“ചിലപ്പോ നിന്നെ നല്ലോണം മിസ്സ് ചെയ്യുന്നുണ്ടാവുമെടാ പണ്ട് നീ അല്ലെ ഓഫീസിൽ കൊണ്ട് വിട്ടിരുന്നേ”

“ആ അതവനും ചാൻസ് ഉണ്ട്”

അങ്ങനെ ഞാനും അപ്പുവും പലതും പറഞ്ഞിരിക്കുമ്പോൾ ആണ്.അമ്മ അങ്ങോട്ടേക്ക് വരുന്നത്.

“പോവാം”

“ആ ”

“അപ്പു മുഴുവൻ നേരവും മൊബൈലും നോക്കിക്കൊണ്ട് ഇരിക്കരുത്.വല്ലതും ഇരുന്നു പഠിച്ചോണം.പിന്നെ ഇവനെ കാത്തു നിൽക്കേണ്ട നീ ഫുഡ് കഴിച്ചോ ഞങൾ വരാൻ വഴുകും”

Leave a Reply

Your email address will not be published. Required fields are marked *