അവൾ അഭിയുടെ മുഖത്തേക്ക് നോക്കിയതും അവളുടെ ഉള്ളൊന്നു കാളി.താൻ ഇത്രയും നാളും ഒരുമിച്ച് കളിച്ചും ചിരിച്ചും വഴക്ക് കൂടിയും പരിഹസിച്ചും കൂടെ നടന്ന തൻ്റെ കൂടെപ്പിറപ്പിൻ്റെ കണ്ണുകൾ അല്ല അത്.ആ കണ്ണുകളിൽ തീരാത്ത പക മാത്രം ആണ് കാണുന്നത് ആളി കത്തുന്ന അഗ്നി പോലെ.അത് അവൻ്റെ ഓരോ ശ്വാസത്തിലും വികസിക്കുന്നുണ്ടായിരുന്നു.അവൻ്റെ കയ്യിലെ ഇരുമ്പു കമ്പിയിൽ നിന്നും രക്തം തുള്ളികളായി നിലത്തേക്ക് വീണു കൊണ്ടിരുന്നു.ചുറ്റു പാടും വല്ലാത്തൊരു നിശബ്ദ കൂടി നിന്നു………
——————————–
കുറച്ച് സമയങ്ങൾക്ക് മുമ്പ്…..
——————————–
“എടാ അഭി നീ ഒന്ന് വാതിൽ തുറന്നേ ”
“എന്താ ചേച്ചി”
“അതൊക്കെ പറയാം നീ ആദ്യം ഇതൊന്നു തുറക്ക്”
ഞാൻ വാതിൽ തുറന്നു കൊടുത്തു അർച്ചന ചേച്ചി പെട്ടെന്ന് റൂമിൽ കേറി വാതിൽ അടച്ചു.എന്നിട്ട് എൻ്റെ നേരെ തിരിഞ്ഞു.
“എടാ അച്ചുവിന് ഈ ഇടയായി എന്തോ ഒരു സങ്കടം ഉള്ള പോലെ എനിക്ക് തോന്നി.നീ ശ്രദ്ധിച്ചായിരുന്നോ?”
അപ്പൊൾ ആണ് ഞാനും ഒന്ന് ഓർത്തത് ശരിയാണല്ലോ അല്ലെങ്കിൽ മുഴുവൻ സമയവും എൻ്റെ കൂടെ ഉണ്ടാവുന്നതാണ് ഇവൾക്ക് ഇതെന്തു പറ്റി.
“ആ എനിക്കും അങ്ങനെ ഇപ്പൊ തോന്നുന്നുണ്ട്”
“അല്ലെ….ഞാൻ ഇന്ന് അവളുടെ മുറിയിൽ പോയപ്പോ അവൾ അവിടെ ഒരു മങ്ങിയ ബൾബ് പോലെ ഇരിക്കുന്നു. എന്താ കാര്യം എന്ന് ചോദിച്ച പെണ്ണ് പറയണ്ടേ.എന്നെ കേറി കടിക്കാൻ വന്നു നേരെ ബാത്രൂമിൽ പോയി”
“എടി അത് അവളുടെ വല്ല പേഴ്സൺ കാര്യം വല്ലോം ആയിരിക്കും അത് കൊണ്ടാവും ദേഷ്യപ്പെട്ടെ ”