വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

തോന്നുന്നു…ഞാൻ നീട്ടിയ കയ്യിൽ അവളുടെ കൈ വച്ച് തന്നു…മെഴുകുതിരിയും തീപ്പെട്ടിയും എടുത്ത്‌ പോക്കറ്റിൽ ഇട്ടിട്ട് ഞാനവളുടെ കയ്യിൽ ബലമായി പിടിച്ചു മുൻവശത്തേയ്ക്ക് നടന്നു..അവൾ നടക്കാൻ വല്ലാതെ പാട് പെടുന്നുണ്ടായിരുന്നു…പലപ്പോഴും വേദന സഹിക്കാൻ കഴിയാതെ അവളിൽ നിന്ന് ചെറിയ തേങ്ങലുകൾ ഉയർന്ന് കേൾക്കുന്നുണ്ടായിരുന്നു…ഒരിവിധത്തിൽ അവളെ പഠിച്ചു കൊണ്ടിരുന്ന ടേബിളിൽ കൊണ്ട് പോയിരുത്തി…ഞാൻ മെഴുകുതിരി കത്തിച്ച് വച്ചിട്ട് റൂമിലേയ്ക്ക് പോകാൻ തിരിഞ്ഞു….

സോ…റി…

കേട്ടത് വിശ്വസിക്കാനാകാതെ ഞാനവളെ തിരിഞ്ഞു നോക്കി…ഇപ്പോൾ പഴയ വില്ലത്തി വേഷമൊക്കെ എങ്ങോ പോയിരുന്നു…ഇത് പോലൊരു മര്യാദക്കാരി ഈ ലോകത്തെങ്ങും ഇല്ലെന്ന് തോന്നും…

എന്തിനാ..സോറി

അതെ വീണപ്പോൾ വേദന കൊണ്ട് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞു പോയതാ…കണ്ണേട്ടൻ ക്ഷ്മിക്ക്…

ഞാനെന്റെ കയ്യിലൊന്ന് പിച്ചി നോക്കി…അവളുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ അവൾ ചമ്മലോടെ മുഖം തിരിച്ചു…ഇപ്പോഴും അവളുടെ വായിൽ നിന്ന് കേട്ടത് വിശ്വസിക്കാൻ കഴിയുന്നില്ല…അവൾ ചെറുപ്പത്തിൽ കൂട്ടായിരുന്നപ്പോൾ എന്നെ വിളിച്ചിരുന്ന പേരാണ് കണ്ണേട്ടൻ..ഇത്രയും നേരം തൊട്ടതിനും പിടിച്ചതിനുമൊക്കെ എന്റെ നേരെ ചീറിയിരുന്നവൾ കണ്ണേട്ട എന്ന് വിളിച്ചപ്പോൾ മനസ്സ് കുട്ടിക്കാലത്തേയ്ക്ക് തിരിച്ചു പോയത് പോലെ…

ഏട്ടാ…

എന്താ കുഞ്ഞോളെ… ഓർമ്മകൾക്കിടയിൽ അവളുടെ വിളി കേട്ടപ്പോൾ അതാണ് വായിൽ വന്നത്..അവളെ ചെറുത്തിലെ അങ്ങനെയാണ് വിളിച്ചിരുന്നത്…

ഏട്ടാ…തനിച്ചിരിക്കാൻ പേടിയാ..പഠിച്ചു കഴിയുന്നത് വരെ ഏട്ടൻ സെറ്റിയിൽ കിടക്കാവോ..ഞാൻ കഴിയുമ്പോൾ വിളിക്കാം അപ്പോൾ റൂമിൽ പോയി കിടന്നോ…
ഞാനറിയാതെ അവളെ നോക്കി ചിരിച്ചു പോയി…
അപ്പോൾ പുറത്ത് കാണുന്ന ഈ ജാഡ മാത്രം ഉള്ളല്ലേ… എന്തൊക്കെയായിരുന്നു…അമ്പും വില്ലും…

കുന്തം എനിക്ക് ദേഷ്യം വരുന്നുണ്ടട്ടോ..ഏട്ടന് ഇരിക്കാൻ പറ്റുമെങ്കിൽ ഇരുന്നാൽ മതി..അല്ലാതെ കളിയാക്കാൻ നിൽക്കേണ്ട…അവൾ മുഖത്ത് കപടദേഷ്യം വരുത്തിക്കൊണ്ട് പറഞ്ഞു…

ഞാനിപ്പോൾ വരാം..പറഞ്ഞിട്ട് ഞാൻ മുറിയിലേയ്ക്ക് നടന്നു…ചെന്നപാടെ കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി…മതിയായപ്പോൾ കുപ്പി കട്ടിലിനടിയിൽ വച്ചിട്ട് ഹാളിലേക്ക് ചെന്ന് സെറ്റിയിൽ കിടന്ന് ആലോചിക്കാൻ തുടങ്ങി…

എത്ര പെട്ടെന്നാണ് എനിക്കവളോടുള്ള ദേഷ്യം അലിഞ്ഞില്ലാതായത്…അല്ലെങ്കിൽ കുഞ്ഞോളോട് എനിയ്ക്കെങ്ങനെ ഇതുപോലെ ദേഷ്യത്തോടെ പെരുമാറാൻ കഴിഞ്ഞു…എങ്ങനെ ദേഷ്യം വരാതിരിക്കും മുതിർന്നതിൽ പിന്നെ വല്ലപ്പോഴും ആണ് നേരിൽ കാണുന്നത് തന്നെ ഇടയ്ക്കൊക്കെ ദിവ്യയും വിദ്യയും വീട്ടിൽ വന്നിരുന്നെന്നു അമ്മ പറയുന്നത് കേൾക്കാറുണ്ടെങ്കിലും നേരം വെളുക്കുമ്പോൾ തുടങ്ങുന്ന കറക്കം കഴിഞ്ഞു രാത്രിയിൽ വീട്ടിൽ കയറുന്ന ഞാനും അവരും തമ്മിൽ കാണാറില്ലയിരുന്നു…കാലങ്ങൾക്ക് ശേഷം അടുത്തിടപഴുകേണ്ടി

Leave a Reply

Your email address will not be published. Required fields are marked *