വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

തന്നിട്ടുണ്ട് എന്നാലും അമ്മയുടെ ഇന്നത്തെ എന്നെക്കുറിച്ചോർത്തുള്ള സങ്കടം കണ്ടപ്പോൾ എന്നുമുള്ള ശീലമാണെങ്കികും കുപ്പിയെടുക്കാൻ ഒരു മടി തോന്നി…

കഴിക്കേണ്ടെന്നു തീരുമാനിച്ചു ലൈറ്റ് ഓഫാക്കി ഞാൻ ബെഡിലേക്ക് കിടന്നു…
സമയം പോകുന്തോറും മനസ്സിനും ശരീരത്തിനും കഴിക്കാത്തതിന്റെ അശ്വസ്തത കൂടിക്കൂടി വന്നു….ഉറങ്ങാനും സാധിക്കുന്നില്ല.കുറച്ചു മുൻപ് നടന്ന കാര്യങ്ങളും…അമ്മ ഇത്ര നാളും എന്നെക്കുറിച്ചോർത്ത് അനുഭവിച്ച വേദനയും എല്ലാം ഓർത്തപ്പോൾ..മനസ്സിൽ സങ്കടം നിറഞ്ഞു വന്നു…ആകെപ്പാടെ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ ആയപ്പോൾ എണീറ്റ്‌ ലൈറ്റിട്ട് അലമാര തുറന്ന് കുപ്പിയെടുത്ത് വായിലേക്ക് കമിഴ്ത്തി…എത്ര പെഗ്ഗ് അകത്തായെന്നറിയില്ല…ഡ്രൈ അടിച്ചത് കൊണ്ട് പോയ വഴി മുഴുവൻ കത്തിയെരിയുന്ന പോലെ…ടേബിളിൽ ഇരുന്ന വെള്ളമെടുത്ത് കുടിച്ചപ്പോൾ സമാധാനമായി..ഞാൻ കുപ്പി അലമാരയിൽ വച്ചിട്ട് ലൈറ്റ് ഓഫാക്കി വീണ്ടും ബെഡിലേക്ക് കിടന്നു…

ആ..ഒരു മാസമുണ്ടല്ലോ..പതിയെ കുറച്ചു കൊണ്ട് വന്ന് നിർത്താം..ഉറങ്ങാൻ ശ്രമിച്ചു കൊണ്ട് ഞാൻ കണ്ണടച്ചതും..വാതിലിൽ തുടരെത്തുടരെ മുട്ട് കേട്ടു…
മോനെ..വാതിലൊന്ന് തുറന്നെ…അമ്മയാണ് ശ്ശെ…എന്തിനായിരിക്കോ..കുടിച്ചു കഴിഞ്ഞാൽ പിന്നെ റൂമിന് വെളിയിൽ പോകാറില്ല പിറ്റേന്ന് രാവിലെ ആകുമ്പോളെയ്ക്കും കേട്ടൊക്കെ വിട്ടിട്ടുണ്ടാകും..അത് കൊണ്ട് അമ്മ അറിയില്ലന്നായിരുന്നു ഇന്ന് വരെയുള്ള തെറ്റിദ്ധാരണ…

മോനെ….അമ്മയുടെ വിളിയും ഒപ്പം വാതിലിലുള്ള മുട്ടലും കൂടി വന്നു..ഞാൻ വേഗം എണീറ്റ്‌ ലൈറ്റ് ഇട്ടു…അപ്പോഴാണ് ഓർത്തത് ഞാൻ വേഗം അലമാര തുറന്ന് പണ്ടെങ്ങോ കരുതി വച്ചിരുന്ന ഏലക്കയും ഗ്രാമ്പുവും കുറച്ചെടുത്ത് വായിലിട്ട് ചവച്ചു…ബാത്‌റൂമിൽ പോയി തുപ്പിക്കളഞ്ഞതിനു ശേഷം പോയി വാതിൽ തുറന്നു…
എന്താ..അമ്മേ..

മോൻ ഉറങ്ങിയരുന്നോ….

ഇല്ല..എന്താ അമ്മേ കാര്യം പറയു…

മോനെ ദിവ്യ വിളിച്ചിരുന്നു…സുമയെ കുറച്ചു മുൻപ് ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി..ശ്വാസംമുട്ടൽ കുറച്ച് കൂടുതൽ ആണ്…സുരേന്ദ്രൻ അച്ഛന്റെ കൂടെയല്ലേ… അവൻ രണ്ട് ദിവസം കഴിഞ്ഞേ വരു.. ..സുമയ്ക്ക് ഹോസ്പിറ്റലിൽ ചെന്നതിൽ പിന്നെ അസുഖം കുറവായിട്ടുണ്ട്…ദിവ്യയ്ക്കാണെങ്കിൽ അവിടെ ഈ ആഴ്ച്ച നൈറ്റ് ആണല്ലോ..അത് കൊണ്ട് അവൾക്ക് സുമയുടെ കാര്യങ്ങൾ നോക്കാനും സാധിക്കും…ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് വച്ചാൽ വിദ്യമോൾക്ക് നാളെ ഫൈനൽ എക്സാം തുടങ്ങുകയാണ്…എല്ലാം പടിച്ചിട്ടുണ്ടെങ്കിലും ഒന്ന് കൂടെ ഓർത്തെടുക്കാൻ എല്ലാം ഒന്ന് കൂടെ ഓടിച്ചു പടിക്കുന്നതിനിടയിൽ ആണ്..സുമയ്ക്ക് വലിവിളകിയത്…ദിവ്യ വൈകിട്ട് തന്നെ ഹോസ്പിറ്റലിലേക്ക് പോയിരുന്നു…അവളെ വിളിച്ച് വിവരം പറഞ്ഞിട്ട് ഓട്ടോ വിളിച്ചു വിദ്യ സുമയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി…
സുമയ്ക്ക് കുറവുള്ളത് കൊണ്ട് അവൾക്കിപ്പോൾ വീട്ടിൽ വന്ന് പഠിക്കാൻ ബാക്കിയുള്ളത് കൂടെ നോക്കണമെന്ന് പറയുന്ന..മോൻ പോയി അവളെ കൂട്ടി വീട്ടിലാക്കിയിട്ടു ഇന്നൊരു ദിവസം അവളുടെ കൂടെ നിൽക്കണം…

കൂടെ നിൽക്കാനോ…’അമ്മയെന്താ പറയുന്ന..ഞാൻ പോയി വിളിച്ചോണ്ട് വന്ന് അവളെ വീട്ടിലാക്കാം…അമ്മയും കൂടെ വാ…അല്ലെങ്കിലും മുൻപൊക്കെ ഇത് പോലെ സുമാമ്മ ഹോസ്‌പിറ്റൽ അഡ്മിറ്റ് ആകുമ്പോൾ അമ്മയല്ലേ.. കൂട്ട് നിൽക്കാറുള്ളത്..ഇപ്പോൾ എന്താ പുതിയ പരിപാടി…

എടാ..പൊട്ട എനിയ്ക്ക് പോകുന്നതിനു ബുദ്ധിമുട്ടുണ്ടായിട്ടല്ല….നെറ്റിയിലെ മുഴ കണ്ടാൽ എത്ര നുണ പറഞ്ഞാലും കിള്ളി കിള്ളി അവസാനം ആ കാന്താരി

Leave a Reply

Your email address will not be published. Required fields are marked *