വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

നടക്കുന്നുണ്ട്..ദിവ്യ ജനിച്ചു മൂന്നു വർഷം കഴിഞ്ഞപ്പോൾ ആയിരുന്നു അനിയത്തി വിദ്യയുടെ ജനനം…അവൾ ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്നു…ചെറുത്തിലെ എന്റെയും മാനസിയുടെയും കളിക്കൂട്ടുകാർ ആയിരുന്നു ദിവ്യയും വിദ്യയും അവർ വലുതായപ്പോൾ ഞാനുമായുള്ള അടുപ്പം കുറഞ്ഞു വന്നു…മാനസിയുടെ വിവാഹം കഴിയുന്നത് വരെ അവർ മിക്കവാറും വീട്ടിൽ വരുമായിരുന്നു വിവാഹം കഴിഞ്ഞതോടെ അതും നിന്നു..പിന്നീട് വല്ലപ്പോഴും നേരിൽ കാണുമ്പോൾ പരസ്പരം ചിരിക്കും എന്തെങ്കികും രണ്ട് വാക്ക് സംസാരിക്കും അത്ര തന്നെ…

ഹോസ്പിറ്റലിൽ എത്തി അകത്തു കയറി റൂം കണ്ട് പിടിച്ചു ചെന്നപ്പോൾ ദിവ്യ സുമാമ്മയ്ക്ക് മരുന്ന് കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു…വിദ്യ എന്തോ മാസികയും നോക്കി അടുത്തുള്ള ചെയറിൽ ഇരിപ്പുണ്ട്…

എന്നെ കണ്ടപ്പോൾ വയ്യായ്മയിലും സുമാമ്മ എന്നെ നോക്കിയൊന്ന് ചിരിച്ചു…

മോനെ ഈ രാത്രിയിൽ ബുദ്ധിമുട്ടിച്ചല്ലേ…

പിന്നില്ലേ… ആൾക്ക് അവിടെ മലമറിക്കുന്ന ജോലിയല്ലേ…. വിദ്യയുടെ എടുത്തടിച്ചത് പോലെയുള്ള സംസാരം കേട്ട് ദിവ്യ ചിരിക്കുന്നുണ്ടായിരുന്നു…സുമാമ്മ അവളെ ദേഷ്യത്തോടെ നോക്കി…ഞാനും ഒന്ന് ഞെട്ടതിരുന്നില്ല അവളുടെ സംസാരം കേട്ടിട്ട്..ചെറുത്തിലെ കൂട്ടായിരിക്കുമ്പോൾ ഇത് പോലുള്ള തറുതല പറച്ചിൽ ഉണ്ടായിരുന്നെങ്കിലും മുതിർന്നപ്പോൾ അകൽച്ച വന്നതോടെ കാണുമ്പോൾ ചിരിക്കാൻ പോലും മടി കാണിച്ചിരുന്നവൾ ആണ് മനുഷ്യന്റെ തൊലിയുരിച്ച്‌ നിർത്തതിയിരിക്കുന്ന എങ്ങനെ ഞെട്ടതിരിക്കും .ഞാൻ വിദ്യയെ നോക്കിയപ്പോൾ ഇങ്ങനെയൊരു കാര്യം സംഭവിച്ചിട്ടെയില്ലെന്ന പോലെ അവൾ മാസികയും നോക്കി ഇരിക്കുന്നുണ്ടായിരുന്നു…

ഒന്നും വിചാരിക്കല്ലേ മോനെ…അവൾക്ക് ആരോട് എന്താ പറയേണ്ടതെന്നറിയില്ല…അവൾക്കോത്തിരി പടിക്കാനുണ്ടായിരുന്നു..മോൻ വരാൻ താമസിച്ചതിന്റെ ഇഷ്‌ടക്കേടാണ്…അവൾ ഈ രാത്രിയിൽ ഒറ്റയ്ക്ക് ഓട്ടോ പിടിച്ചു പോകാൻ ഇറങ്ങിയതാണ്.. ഒരു വിധത്തിൽ പിടിച്ചിരുത്തിയതാ..എന്ത് വിശ്വാസിച്ചാ ഇന്നത്തെക്കാലത്ത് അവളെ ഒറ്റയ്ക്ക് ഓട്ടോയിൽ വിടുന്നത്…

പിന്നില്ലേ.. എന്നെ ഓട്ടോക്കാരൻ പിടിച്ച് വിഴുങ്ങും..

ഒന്ന് മിണ്ടതിരിക്കുന്നുണ്ടോ നിയ് വയ്യാതിരിക്കാണെന്നൊന്നും നോക്കില്ല ഒന്ന് വച്ച് തന്നാലുണ്ടല്ലോ…വന്ന് വന്ന് വായെടുത്തൽ പെണ്ണ് തറുതല മാത്രേ പറയു എന്നായിട്ടുണ്ട്…അതേങ്ങനാ അച്ഛൻ കൊഞ്ചിച്ചു വഷളാക്കി വച്ചിരിക്കല്ലേ…സുമാമ്മ അവളെ ദേശ്യത്തോടെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു…

നിനക്ക് എന്തിന്റെ കേടാ പെണ്ണേ..അമ്മയെ ദേഷ്യം പിടിപ്പിച്ചു ഇനിയും അസുഖം കൂട്ടാനാണോ..നി ഏട്ടന്റെ കൂടെ പോകാൻ നോക്കിക്കേ..ദിവ്യയും കുറച്ച് ദേഷ്യത്തോടെ വിദ്യയോട് പറഞ്ഞു…അതോടെ വിദ്യ എഴുന്നേറ്റ് ഷാൾ എടുത്ത് ദേഹത്തിട്ട് അമ്മയുടെ കയ്യിൽ പിടിച്ചു അനുവാദത്തിനായി നോക്കിയിട്ട് പുറത്തേയ്ക്ക് പോയി…

ആ പൊട്ടിക്കാളി പറഞ്ഞതൊന്നും ഓർത്ത് മോൻ വിഷ്‌മിക്കേണ്ടട്ടോ…അവൾക്ക് പരീക്ഷ അടുത്താൽ അത് കഴിയുന്നത് വരെ ഭ്രാന്ത് പിടിച്ചത് പോലെയാ..അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഞാൻ ചെല്ലുമ്പോൾ വിദ്യ ഹോസ്പിറ്റലിന് മുൻപിൽ അക്ഷമയായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു…

ഞാൻ ഒന്നും മിണ്ടാതെ അവളെ മറികടന്ന് പോയപ്പോൾ അവളും എന്റെ പിറകിലായി വന്നു..ഞാൻ ചെന്ന് ബൈക്കിൽ കയറി …

Leave a Reply

Your email address will not be published. Required fields are marked *