വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

എല്ലാം പുറത്തെടുക്കും…സത്യാവസ്ഥ അറിഞ്ഞാൽ ഞാനും മോനും ഒരേപോലെ നാണം കെടും…. അമ്മ പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്…

എന്നാലും അമ്മേ…അവിടെപ്പോയി നിൽക്കാന്ന് വച്ചാൽ….

ഇന്നൊരു രാത്രിയിലെ കാര്യമല്ലേയുള്ളു…നമ്മളല്ലാതെ വേറെ ആരാടാ അവർക്കൊരു സഹായത്തിനുള്ളത്…സുരേന്ദ്രൻ നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ രാപകലില്ലാതെ അച്ഛന്റെ കൂടെ നിന്ന് കഷ്ടപ്പെടുന്നത്…മോൻ പറ്റുമെങ്കിൽ അവളെയും കൂട്ടിയിട്ട് വാ..ഇല്ലെങ്കിൽ നാണംകെട്ടിട്ടാണെങ്കിലും ഞാൻ തന്നെ പോകേണ്ടി വരും…

ഞാൻ മനസ്സില്ലാമനസ്സോടെ പോകാൻ തയ്യാറായി…ഇന്നത്തെ ദിവസം ആകെ തലതിരിഞ്ഞതാണല്ലോ….റൂമിലേയ്ക്ക് നടക്കുമ്പോൾ മനസ്സിലോർത്തു….

റൂമിൽ ചെന്നതും കുപ്പിയെടുത്ത് മടമടാന്നു രണ്ടെണ്ണം അടിച്ചിട്ട് കാറിന്റെ കീയും എടുത്ത് ഷെഡിലേയ്ക്ക് നടന്നു…അമ്മയെന്നെ യാത്രക്കാനായി സിറ്റൗട്ടിൽ വന്ന് നിന്നു…ഞാൻ കാർ സ്റ്റാർട്ട് ചെയ്ത് മുറ്റത്തേയ്ക്കിറക്കിയതും വണ്ടിയൊന്ന് പാളി… ഓഫ് ചെയ്ത് പുറത്തിറങ്ങി നോക്കിയപ്പോൾ തന്നെ കണ്ടു…മുൻപിലെ വീൽ പഞ്ചർ ആയിട്ടുണ്ട്…

എന്താ മോനെ..എന്താ പറ്റിയത്..

വീൽ പഞ്ചർ ആയതാണമ്മെ…

ഇനിയിപ്പോൾ എന്ത് ചെയ്യും മോനെ..

വീൽ മാറ്റിയിടേണ്ടി വരും…

ഇപ്പോൾ തന്നെ നേരം ഒത്തിരി വൈകി…അവൾ ഇപ്പോൾ കൂടെ വിളിച്ചു വച്ചതെയുള്ളൂ..നിയിനി വീൽ മാറാൻ നിൽക്കാതെ ബൈക്ക് എടുത്തിട്ട് പോകാൻ നോക്ക്…ഞാൻ ഇന്നത്തെ ദിവസത്തെ പ്രാകിക്കൊണ്ടു കാർ ഷെഡിലേയ്ക്ക് കയറ്റിയിട്ടു… റൂമിലേയ്ക്ക് പോയി ബൈക്കിന്റെ കീ എടുത്തിട്ട് വന്നു…

അമ്മയെ നോക്കി ചിരിച്ചിട്ട് ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് പായിച്ചു….

അച്ഛന്റെ ചെറുതിലെ മുതലുള്ള കൂട്ടുകാരൻ ആണ് സുരേന്ദ്രൻ മാമൻ…ഇപ്പോൾ അച്ഛന്റെ ഡ്രൈവറും സഹായിയും കമ്പനിയിലെ ഓൾ ഇൻ ഓൾ ആണെന്ന് പറയാം…മാമൻ ആയി ആലോചിക്കാതെ അച്ഛൻ ഒരു കാര്യവും ചെയ്യില്ല അത്രയ്ക്ക് വിശ്വസ്തൻ ആണ്…
അച്ഛച്ഛൻ പണിക്കാരനായി കൊണ്ട് വന്നതാണ് മാമന്റെ അച്ഛനെ…അവരുടെ സ്വന്തം. നാട്ടിൽ പുറമ്പോക്കിൽ മറച്ചു കെട്ടിയ ഒരു വീട്ടിൽ ആയിരുന്നു കഴിഞ്ഞിരുന്നത്..പണ്ട് അച്ഛച്ചൻ അത് വഴി പോയപ്പോൾ ഉണ്ടായ വണ്ടി ആക്സിഡന്റിൽ അച്ഛച്ഛനെ രക്ഷിച്ചു ഹോസ്പിറ്റലിൽ എത്തിച്ചത് മാമന്റെ അച്ഛൻ ശിവൻ ആയിരുന്നു…ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്ന സമയത്ത് ശിവനെ കണ്ട് നന്ദി പറയാനായി വീട്ടിൽ ചെന്നപ്പോൾ ആണ് അവരുടെ അവസ്‌ഥ കണ്ട് അച്ചച്ചൻ കൂടെ കൂട്ടിയത്…പൊളിക്കാതെ കിടന്ന പഴയ തറവാട് അവർക്ക് താമസിക്കാനായി വിട്ട് നൽകുകയും ചെയ്‌തു…നന്ദിയും കടപ്പാടും കൊണ്ട് ശിവൻ അച്ചച്ചനു വിധേയനായി മരിക്കും വരെ എല്ലാ പണികളും ചെയ്ത് കൊടുത്തിരുന്നു…അച്ഛച്ഛനും അവരെ പണികാരൻ എന്നതിലുപരി എല്ലാവിധ സഹായങ്ങളും നൽകി ഒപ്പം നിർത്തി…അച്ഛന്റെയും അമ്മയുടെയും മരണശേഷം ഒറ്റപ്പെട്ടപ്പോൾ അച്ചച്ചൻ തന്നെ മുൻകൈ എടുത്ത് മാമന് യോജിച്ചൊരു പെണ്ണിനെ കണ്ടെത്തി അച്ഛന്റെ വിവാഹത്തിന് ഒപ്പം തന്നെ നടത്തിക്കൊടുക്കുകയായിരുന്നു…അത് പോലെ തറവാട്ട് വീടും അതിനോട് ചേർന്ന് പത്ത് സെന്റ് സ്ഥലവും മാമന്റെ പേരിൽ എഴുതിക്കൊടുക്കുകയും ചെയ്തു…അതിന്റെ നന്ദിയും കടപ്പാടും എന്നത് പോലെ എന്തിനും ഏതിനും തയ്യാറായി ഇന്നും മാമൻ അച്ഛന്റെ സന്തതസഹചാരിയായി കഴിഞ്ഞു പോകുന്നു…
മാമന്റെ മൂത്ത മകൾ ആണ് ദിവ്യ 22 വയസ്സ് അച്ഛന്റെ ഒപ്പം വിവാഹം നടന്നെങ്കികും അവർക്ക് 8 വർഷത്തെ കാത്തിരിപ്പിനോടുവിൽ ആണ് ദിവ്യ ജനിക്കുന്നത്…നഴ്‌സിംഗ് പഠനം കഴിഞ്ഞ് ഒരു വർഷമായി അവൾ ടൗണിൽ ഉള്ള ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു…ഇപ്പോൾ വിവാഹാലോചനകൾ

Leave a Reply

Your email address will not be published. Required fields are marked *