വൈകി വന്ന തിരിച്ചറിവുകൾ [മായൻ]

Posted by

വാങ്ങിക്കൂട്ടുന്നുമുണ്ട്…അതെല്ലാം ആർക്ക് വേണ്ടിയ..നിനക്ക് അതെങ്കിലും ഒന്ന് നോക്കിക്കൂടെ അതിന് പടിത്തമൊന്നും വേണ്ടല്ലോ…

അമ്മയെക്കോണ്ട് എല്ലായിടത്തും ഓടിയെത്താൻ വയ്യാതായിതുടങ്ങി മോനെ…ഇനിയെങ്കിലും അമ്മ പറയുന്നതെന്റെ മോനൊന്നു അനുസരിക്…അമ്മയെ ഇങ്ങനെ തീ തീറ്റിക്കാതെ…അമ്മ മനുവിനെ ചുറ്റിപ്പിടിച്ചു നിന്ന് കരയാൻ തുടങ്ങി…

മനുവിനത് കണ്ട് വല്ലാത്ത വിഷ്‌മമായിരുന്നു…അച്ചനോട് വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അമ്മയെ അവന് ജീവനായിരുന്നു…ഇത് വരെ മകന്റെ തോന്നിയ പോലുള്ള നടപ്പ
ഇനിയും മണ്ടിയാകാൻ എനിയ്ക്ക് വയ്യ…നി പറഞ്ഞതിൽ സത്യമുണ്ടെങ്കിൽ ഭഗവാന്റെ മുന്നിൽ വച്ച് അമ്മയുടെ കയ്യിൽ പിടിച്ച് സത്യം ചെയ്യ്…ഈ നിമിഷം മുതൽ നല്ല കുട്ടിയായി അമ്മ പറയുന്നതൊക്കെ അനുസരിച്ചു ജീവിച്ചു കൊള്ളാമെന്ന്…

ഇനിയും കളിയെടുത്താൽ അമ്മ വല്ല കടുംകൈയും ചെയ്‌തേയ്ക്കുമോയെന്നു ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു…ഞാനിത് വരെ കാണാത്ത അമ്മയുടെ വേറൊരു മുഖമായിരുന്നല്ലോ കുറച്ച് മുൻപ് കാണാനായത്…

നി ഇനിയും കൂടുതൽ ചിന്ദിച്ചു കൂട്ടണ്ട നിനക്ക് പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രം എന്നെ അനുസരിച്ചാൽ മതി…പക്ഷെ ഇനി ഇത് പോലൊരു അവസരം അമ്മ മോന് തരില്ല…അത്രയ്ക്ക് അമ്മ അനുഭവിച്ചു കഴിഞ്ഞു ഇനിയും ഇത് പോലെ ആകെയുള്ളൊരു മകൻ തോന്നിയ പോലെ ജീവിക്കുന്നത് കാണാൻ ‘അമ്മയ്ക്കാവില്ല ..എന്തായാലും ഇപ്പോൾ തീരുമാനിക്കണം പഴയത് പോലെ തുടരാൻ ആണെങ്കിൽ അതൊന്നും കാണാൻ അമ്മ ഉണ്ടാകില്ല ഭഗവാൻ ആണ് സത്യം ‘അമ്മ വിഗ്രഹത്തിൽ നോക്കി നിന്ന് കൊണ്ട് പറഞ്ഞു..അത് കൂടെ കേട്ടപ്പോൾ ഞാനാകെ തകർന്ന് പോയിരുന്നു…

ഞാൻ അമ്മയുടെ കൈയിലേയ്ക്ക് കൈ ചേർത്ത് വച്ചു…

അമ്മ പറയുന്നതെന്തും ഈ നിമിഷം മുതൽ ഞാൻ അനുസരിച്ചോളാം വാക്ക്….

സത്യം ചെയ്ത് കഴിഞ്ഞപ്പോൾ അമ്മയുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങിയിരുന്നു…അമ്മയെന്നെ ഇറുകെ കെട്ടിപിടിച്ചു …ദേഹത്ത് ചെറുചൂട് അനുഭവപ്പെട്ടപ്പോൾ ആണ് ഇപ്പോഴും അമ്മ കരയുകയാണെന്നു മനസ്സിലായത്…

ഞാൻ സത്യം ചെയ്തില്ലേ അമ്മേ.. ഇനിയെന്തിനാ കരയുന്നത്…ഞാൻ അമ്മയെ ദേഹത്ത് നിന്നടർത്തി മാറ്റി ചോദിച്ചു…

സന്തോഷം വന്നിട്ടാ മോനെ..ഇനി അമ്മ കരയില്ല എന്റെ മോൻ നന്നായിക്കൊളാമെന്നു സമ്മതിച്ചല്ലോ..അമ്മയ്ക്ക് അത് മതി..ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അമ്മ സാരിയുടെ തുമ്പു കൊണ്ട് കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു…

ഞാൻ അമ്മയെയും കൊണ്ട് പോയി സെറ്റിയിൽ ഇരുന്നു…അമ്മയുടെ കയ്യെടുത്ത് കയ്യിൽ പിടിച്ച് അമ്മയുടെ മുഖത്തേയ്ക്ക് സന്ദേഹത്തോടെ നോക്കി…

എന്താട കുട്ടാ…അമ്മയോട് വല്ലതും പറയാനുണ്ടോ എന്റെ പരുങ്ങൽ കണ്ട് ‘അമ്മയെന്നോട് ചോദിച്ചു…

അത്….അമ്മേ….

എന്തായാലും പറഞ്ഞോ മോനെ…മോൻ അമ്മയെ അനുസരിച്ചോളാമെന്നു സമ്മതിച്ചില്ലേ…അമ്മയിനി മോനെ വഴക്കൊന്നും പറയില്ല..ധൈര്യമായി പറഞ്ഞോടാ…

അതമ്മേ…എന്റെ വാക്കിന് മാറ്റമൊന്നുമില്ല…പക്ഷെ…എനിക്ക് ഒരു മാസത്തെ സമയം വേണം അമ്മയ്ക്ക് സമ്മതമാണെങ്കിൽ മാത്രം..ഇത്രയും നാൾ തോന്നിയ പോലുള്ള ജീവിതം അല്ലായിരുന്നോ മനസ്സിനെ ഒന്ന് പാകപ്പെടുത്തിയെടുക്കാൻ ഒരേ ഒരു മാസം…
ഇത്രേയുള്ളോ ഇത് പറയാൻ ആണോ മോൻ കിടന്ന് പരുങ്ങിയത്…

Leave a Reply

Your email address will not be published. Required fields are marked *