ഇടയ്ക്ക്, അവളുടെ ശല്യം കൂടിക്കൂടി വന്നപ്പോള്‍, അയാള്‍, അവളെ പറഞ്ഞു വിടണമെന്ന് വരെ ചിന്തിച്ചു…. അതിനടുത്ത ദിവസം, അയാള്‍, ഇതുപോലെ മറ്റൊരാളെ സ്ഥിരമായി കിട്ടാന്‍ വല്ല മാര്‍ഗവും ഉണ്ടോ എന്ന് ശാരദയോട് ചോദിച്ചു…… പക്ഷേ, ശാരദ അവളെ പറഞ്ഞുവിടുന്നതിനെ ശക്തമായി തന്നെ എതിര്‍ത്തു……
“സാറേ, അതിനെ ഒരു കാരണവശാലും പറഞ്ഞയക്കരുത്….. ഇതുപോലെ ആത്മാര്‍ഥമായി ജോലി ചെയ്യുന്ന മറ്റൊരാളെ ഒരിക്കലും കിട്ടത്തില്ല സാറേ…..”
“അതെന്താ ഇവളുടെ പ്രത്യേകത?”
“സാറേ, ഒത്തിരി പേര്, ചേച്ചിയെ നോക്കാനായി വന്നിട്ടില്ലേ….. അവരൊക്കെ കൊടുക്കുന്ന കാശിനു ഉപകാരം ചെയ്യുന്നു എന്നെ ഉള്ളൂ….. പക്ഷേ, ഈ കൊച്ച് അങ്ങനെയല്ല…. സ്വന്തം മോള് പോലും ഇത്ര ഉത്തരവാദിത്വവും, ആത്മാര്‍ത്ഥതയോടും ഒരിക്കലും ചേച്ചിയെ നോക്കത്തില്ല സാറേ….”
“അതെന്താ ശാരദേ?”
“സാറേ, ചേച്ചി എത്രനാളായി ഇങ്ങനെ ഒറ്റ കിടപ്പ് കിടക്കുന്നു…… വേറെ ആരെങ്കിലുമാണ് നോക്കുന്നതെങ്കില്‍, എന്നേ ചേച്ചിയുടെ മേലൊക്കെ പൊട്ടി വൃണം ആയേനെ….. ഈ മോള്, എപ്പോഴും ചേച്ചിയുടെ ശരീരം നന്നായി തുടച്ചു വൃത്തിയാക്കി, പൌഡറൊക്കെ ഇട്ടു, തിരിച്ചൊക്കെ കിടത്തും….. ബെഡിലെ വെള്ളം എല്ലാ ദിവസവും മാറ്റും….” ( വാട്ടര്‍ ബെഡിലാണ് അവരെ കിടത്തിയിരിക്കുന്നത്.)
“അപ്പോള്‍, അവളെ മാറ്റണ്ട എന്നാണോ ശാരദയുടെ അഭിപ്രായം?”
“അതേ സാറേ….. ആ കൊച്ച് മതിയാക്കി പോകാതെ നിന്നാല്‍ നമ്മുടെ ഭാഗ്യം….”
അങ്ങനെ ആ വഴി അടഞ്ഞു…. ഇനി വരുന്നിടത്തുവച്ചു കാണാം… അയാള്‍ മനസ്സില്‍ പറഞ്ഞു. അവളുടെ ആത്മാര്‍ത്ഥത ശാരദയുടെ വായില്‍ നിന്നും മനസ്സിലാക്കിയപ്പോള്‍, അയാള്‍ക്ക് അവളോടുണ്ടായിരുന്ന മനോഭാവം മാറി….. ഇനി സഹിക്കുക തന്നെ എന്ന് അയാള്‍ ഉറപ്പിച്ചു….
ഇപ്പോള്‍, അവള്‍ അവിടെ എത്തിയിട്ട് നാല് മാസം ആയി….. ഒരു ഞായറാഴ്ച ദിവസം…… അന്ന് പകല്‍ അടുക്കള പണിക്കു വരുന്ന സ്ത്രീ വരില്ല എന്ന് തലേ ദിവസം തന്നെ പറഞ്ഞിരുന്നു…… അവര്‍ക്ക് ഒരു വിവാഹത്തിനു പോകണമായിരുന്നു……. അതുകൊണ്ടാണ് അവധി എടുത്തത്…… അന്ന്, അവള്‍ അടുക്കളപണി ഏറ്റെടുത്തു…… ഇടയ്ക്ക് ചില ചെറിയ സഹായങ്ങളൊക്കെ അയാളും ചെയ്തു കൊടുത്തു……. അവസരം കിട്ടിയപ്പോഴൊന്നും അയാളെ തട്ടാനും മുട്ടാനും ഉള്ള ഒരു ചാന്‍സും അവള്‍ പാഴാക്കിയില്ല…… അവള്‍ അയാളെ നന്നായി തന്നെ ചൂഷണം ചെയ്തു……. എങ്കിലും അയാള്‍ ഒരുവിധം പിടിച്ചു നിന്നു…..