മരുപ്പച്ച [പ്രസാദ്]

Posted by

വാസ്തവത്തില്‍, അത് വലിയ തുക ഒന്നും അല്ലായിരുന്നു…… നിലവില്‍ ഹോം നേഴ്സിനു നല്‍കുന്ന തുക തന്നെയാണ് അയാള്‍ ഓഫര്‍ ചെയ്തത്. അങ്ങനെ അത് ശരിയായി. അടുത്ത ദിവസം അമ്മയും മോളും കൂടി ഓഫീസില്‍ വന്നു. മോള്‍ക്ക്‌ ഇരുപത്തി അഞ്ച് വയസ്സ് ഉണ്ട്. ഇളയ കുട്ടികള്‍, പതിനെട്ടും, പതിനഞ്ചും വയസ്സ്. അവര്‍, പ്ലസ് ടൂവിലും, പത്തിലും പഠിക്കുന്നു. അവര്‍ ഒരു സങ്കടം പറഞ്ഞു……. അവള്‍ക്കു ഇട്ടുകൊണ്ട്‌ വരാന്‍ ഒരു നല്ല വേഷം പോലും ഇല്ല എന്ന്. അങ്ങനെ, അയാള്‍ അവര്‍ക്ക് ഒരു രണ്ടായിരം രൂപ കൊടുത്തിട്ട്, അത്യാവശ്യമായി ആവശ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങിയിട്ട്, അടുത്ത ദിവസം പോകാനായി തയ്യാറായി വരാന്‍ പറഞ്ഞു പിരിഞ്ഞു.

അങ്ങനെ അടുത്ത ദിവസം ഉച്ച കഴിഞ്ഞപ്പോള്‍, അമ്മയും മോളും കൂടി വന്നു. അവള്‍, പുതുതായി വാങ്ങിയ ചുരിദാറാണ് ധരിച്ചിരുന്നത്. അവളുടെ തോളില്‍, ഒരു പഴയ ചെറിയ ബാഗ് ഉണ്ടായിരുന്നു. അമ്മ, തുണി വാങ്ങിയതിന്‍റെ ബാക്കി തുക അയാള്‍ക്ക് തിരികെ കൊടുത്തു. പക്ഷേ അയാള്‍ അത് വാങ്ങിയില്ല….. കൂടെ ഒരു ആയിരം രൂപ കൂടി കൊടുത്തു. അങ്ങനെ അവര്‍ സന്തോഷമായി പോയി. മകള്‍ ഒഫീസില്‍ നിന്നു. വൈകുന്നേരം, അയാള്‍ അവളുമായി യാത്ര തിരിച്ചു. അവള്‍ക്കു ചെറിയ ഭയം ഉള്ളതുപോലെ തോന്നി.

അവള്‍, മെലിഞ്ഞ ഒരു പെണ്‍കുട്ടി ആയിരുന്നു. സദാ സമയവും മുഖത്ത് ഒരു വിഷാദം നിറഞ്ഞു നിന്നു. അധികം സംസാരം ഇല്ല. അവളുടെ ആ ശരീരപ്രകൃതി വച്ച് അയാളുടെ ഭാര്യയെ പിടിക്കാനും മറ്റും കഴിയുമോ എന്ന് അയാള്‍ക്ക് സംശയം ആയിരുന്നു. അവളുടെ വീട്ടിലെ ദാരിദ്ര്യം ഒക്കെ കൊണ്ടാകും മെലിഞ്ഞ ശരീരപ്രകൃതി എന്ന് അയാള്‍ക്ക് തോന്നി.

അവര്‍, ഓഫീസില്‍ നിന്നും വന്നു ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു. കുറച്ചു കഴിഞ്ഞു ഒരു ബസ്സ്‌ വന്നു അവര്‍ അതില്‍ കയറി. അയാള്‍ക്ക് ഇരിക്കാന്‍ സീറ്റ് കിട്ടി. പക്ഷേ, അവള്‍ക്ക് സീറ്റ് കിട്ടാതെ അവള്‍ അവിടെ കമ്പിയില്‍ പിടിച്ചു നിന്നു.അടുത്ത സ്റ്റോപ്പ്‌ ആയപ്പോള്‍, അയാളുടെ അടുത്ത് ഇരുന്ന ആള്‍ ഇറങ്ങി. അങ്ങനെ, അയാള്‍ അവളെ അയാളുടെ അടുത്ത് ഒഴിഞ്ഞ സീറ്റില്‍ ഇരിക്കാന്‍ വിളിച്ചു. ആദ്യമൊക്കെ അവള്‍ മടിച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *