മരുപ്പച്ച [പ്രസാദ്]

Posted by

“സാറ് ജോലിക്ക് പോകുമ്പോള്‍ ഭാര്യയെ നോക്കാന്‍ ആരാ ഉള്ളത്?”

“ഇപ്പോള്‍ അവിടെ ഒരു ഹോം നേഴ്സ് ഉണ്ട്. പിന്നെ പകല്‍ ജോലിക്ക് ഒരു സ്ത്രീ വരും. വീട്ടു ജോലി ഒക്കെ അവര് ചെയ്തോളും.”

“സാറിനു ഒരു മോന്‍ മാത്രമേ ഉള്ളോ?”

“അല്ല……….. ഒരു മോള്‍ കൂടി ഉണ്ടായിരുന്നു. കുറേ നാള്‍ മുമ്പ്, അവള്‍ ഒരു ആക്സിഡന്റില്‍ മരിച്ചുപോയി. അതിന്‍റെ ഷോക്കിലാണ് എന്‍റെ ഭാര്യ തളര്‍ന്നു വീണത്‌.”

അത് കേട്ടപ്പോള്‍ അവളുടെ മുഖത്ത് വല്ലാത്ത ഒരു സങ്കടവും, സഹതാപവും ഒക്കെ മിന്നി മാറി. പിന്നെ കുറേ സമയം അവള്‍ ഒന്നും മിണ്ടിയില്ല. അയാള്‍ക്ക് ഏതാണ്ട് ഒരു മണിക്കൂറിലധികം യാത്ര ഉണ്ട് വീട്ടില്‍ എത്താന്‍. ഇപ്പോള്‍ ഏതാണ്ട് ഒരു മണിക്കൂര്‍ ആയിരിക്കുന്നു. ഇനിയും കുറച്ചു സമയം കൂടി ഉണ്ട് വീട്ടില്‍ എത്താന്‍. അയാള്‍ ഓരോന്ന് ആലോചിച്ചു അങ്ങനെ ഇരുന്നു. അവളും പിന്നെ ഒന്നും പറഞ്ഞില്ല.

അതിനിടെ അയാള്‍ അവളെ ശ്രദ്ധിക്കുകയായിരുന്നു. മെലിഞ്ഞ ശരീരപ്രകൃതി. കൈയ്യിലൊക്കെ ചെമ്പിച്ച രോമങ്ങള്‍……. മൂക്കിനു താഴെയും ചെറുതായി രോമം ഉണ്ട്. സൂക്ഷിച്ചു നോക്കിയാലേ അറിയൂ…… ശരീരത്തിനു ഒരു മങ്ങിയ വെളുപ്പ്‌ നിറം…… മുഖത്ത് എപ്പോഴും ഒരു വിഷാദം തളംകെട്ടി നില്‍ക്കുന്നു. അതൊക്കെ ശ്രദ്ധിച്ചു ഇരുന്നു.

അല്പം സമയം കൂടി കഴിഞ്ഞപ്പോള്‍, അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലം ആയി. അവിടെ ഇറങ്ങി അഞ്ചു മിനിറ്റ് നടന്നപ്പോള്‍ വീട്ടില്‍ എത്തി. അയാള്‍, അവളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അന്നത്തെ ദിവസം അങ്ങനെ പോയി. ഹോം നേഴ്സ് പിന്നെയും ഒരാഴ്ച കൂടി അവിടെ ഉണ്ടായിരുന്നു. അപ്പോഴേക്കും ആതിര എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു.

അവള്‍, അയാളെ തുടര്‍ച്ചയായി സാറേ, എന്ന് വിളിച്ചപ്പോള്‍, അത് അയാള്‍ക്ക് അത്ര സുഖമുള്ളതായി തോന്നിയില്ല. അങ്ങനെ അയാള്‍ പറഞ്ഞു അത് മാമന്‍ എന്ന് ആക്കി. അയാളുടെ ഭാര്യയെ അമ്മ എന്നും വിളിക്കാന്‍ തുടങ്ങി. അയാളുടെ ഭാര്യക്ക്, രാത്രി ഭക്ഷണം കഴിഞ്ഞു മരുന്ന് കഴിച്ചു കഴിഞ്ഞു ഉറങ്ങിയാല്‍ പിന്നെ അടുത്ത ദിവസം രാവിലെയെ ഉണരൂ. അവള്‍ക്കു നല്‍കുന്ന മരുന്നിന്‍റെ ഏതിന്‍റെയോ സെഡേഷന്‍ മൂലമാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *